Akshay Kumar Prithviraj song: താന്‍ കേട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ദേശഭക്തി ഗാനത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചരിത്ര ചിത്രമായ 'പൃഥ്വിരാജി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'ഹരി ഹര്‍' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Akshay Kumar about most patriotic songs he heard: തന്‍റെ അഭിനയ ജീവിതത്തില്‍ താനിതുവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഹൃദയസ്‌പര്‍ശിയായ ഗാനങ്ങളിലൊന്നാണ് ഹരി ഹര്‍ എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. 'പൃഥ്വിരാജ് എന്ന ചിത്രത്തിന്‍റെ ആത്മാവാണ് ഹരി ഹര്‍. ക്രൂരനായ ആക്രമകാരിയായ ഘോറിലെ മുഹമ്മദില്‍ നിന്നും തന്‍റെ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാം ത്യജിച്ച സാമ്രാട്ട് പൃഥ്വിരാജിന്‍റെ ധീരമായ ചൈത്യനത്തെ അഭിവാദ്യം ചെയ്യുന്നതാണ് 'ഹരി ഹര്‍' ഗാനം. ഇന്ത്യയെ സംരക്ഷിക്കാനുള്ള രാജാവിന്‍റെ ദൃഢനിശ്ചയമാണ് 'ഹരി ഹറി'ല്‍ നിറഞ്ഞു നില്‍ക്കുന്നത്. ഞാനും ഈ ഗാനവുമായി വളരെ അഗാതമായി ബന്ധപ്പെട്ടിരിക്കുന്നു.'
'ഞാന്‍ സ്ഥിരം കേള്‍ക്കുന്ന ഗാനങ്ങളില്‍ നിന്നും ആദ്യമായി ഇഷ്‌ടപ്പെട്ട ഗാനമാണ് 'ഹരി ഹര്‍'. ഇന്നും ഞാനീ ഗാനം ഇടയ്‌ക്കിടെ കേള്‍ക്കുന്നു. കാരണം എന്‍റെ അഭിനയ ജീവിതത്തില്‍ ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും വലിയ ദേശഭക്തി ഗാനങ്ങളില്‍ ഒന്നാണിത്.'- അക്ഷയ് കുമാര്‍ പറഞ്ഞു.
Prithviraj trailer: നേരത്തെ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. അക്ഷയ് കുമാറിന്‍റെ യുദ്ധമുറകളാലും പഞ്ച് ഡയലോഗുകളാലും സമ്പന്നമാണ് 2.53 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍. മാനുഷി ചില്ലാര്‍, സോനു സൂദ്, സഞ്‌ജയ് ദത്ത് തുടങ്ങിയവരാണ് ട്രെയ്‌ലറില്‍ ഹൈലൈറ്റാകുന്നത്. ഘോറിയിലെ ക്രൂരനായ മുഹമ്മദ് ഘോറിനെതിരെ ധീരമായി പോരാടുന്ന ചഹമാന രാജവംശത്തിലെ രാജാവാണ് പൃഥ്വിരാജ് ചൗഹാന്‍. രാജകുമാരി സന്‍യോഗിത എന്ന കഥാപാത്രത്തെയാണ് മുൻ ലോകസുന്ദരി മാനുഷി ചില്ലര്‍ അവതരിപ്പിക്കുന്നത്. മാനുഷിയാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ നായികയായെത്തുന്നത്. ബോളിവുഡിലേയ്‌ക്കുള്ള മാനുഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
Akshay Kumar as title character in Prithviraj: ഇതിഹാസ പോരാളി പൃഥ്വിരാജ് ചൗഹാന്‍റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമയാണ് 'പൃഥ്വിരാജ്'. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഘോര്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഘോറും പൃഥ്വിരാജ് ചൗഹാനുമായുള്ള യുദ്ധമാണ് ചിത്രപശ്ചാത്തലം. 'സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെല്ലാം ആധികാരികവും കൃത്യവുമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഇത്രയും കാലം കഥ അജ്ഞാതമായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും. ജൂൺ 3 ന് നിങ്ങളുടെ ഏറ്റവും അടുത്തുള്ള തിയേറ്ററിൽ സിനിമ ആസ്വദിക്കൂ.'-ട്രെയ്‌ലര്‍ പങ്കുവച്ച് കൊണ്ട് അക്ഷയ് കുമാര്‍ കുറിച്ചു.