ഹൈദരാബാദ്:ബോളിവുഡ് താരം അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'രാം സേതു'വിന്‍റെ ട്രെയിലര്‍ പുറത്ത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുഷ്‌റാത്ത് ബറൂച്ച, സത്യദേവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അഭിഷേക് ശര്‍മയാണ്.
ഒരു നിരീശ്വരവാദിയായ പുരാവസ്‌തു ഗവേഷകൻ ആര്യൻ കുൽശ്രേഷ്‌ഠ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. പിന്നീട് നടന്‍ വിശ്വാസിയായി മാറിയതെങ്ങനെ എന്നതാണ് ട്രെയിലറില്‍ പ്രധാനമായും കാണിക്കുന്നത്.
രാമന്‍റെ പാലം എന്നറിയപ്പെടുന്ന രാമസേതു തമിഴ്‌നാടിലെ പാമ്പന്‍ ദ്വീപുകള്‍ക്കിടയിലുള്ള ചുണ്ണാമ്പുകല്ലുകളാള്‍ നിര്‍മിച്ച ഇന്ത്യയുടെ പൈതൃക സൃഷ്‌ടിയാണ്. ദുഷ്‌ടശക്തികള്‍ നശിപ്പിക്കുന്നതിന് മുമ്പ് രാമ സേതു യഥാര്‍ഥമായും നിലനിന്നിരുന്ന ചരിത്രത്തിന്‍റെ അവേശിപ്പാണ് എന്ന് തെളിയിക്കുവാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ട്വിസ്‌റ്റുകള്‍ ഉള്‍പെടുത്തിയുള്ള ചിത്രം ഒരു ഫാമില്ലി ത്രില്ലര്‍ ആയിരിക്കുമെന്നാണ് ആസ്വാദകര്‍ പ്രതീക്ഷിക്കുന്നത്.
ഒക്‌ടോബര്‍ 25നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. അജയ് ദേവ്‌ഗണും സിദ്ധാര്‍ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി ചിത്രം 'താങ്ക് ഗോഡി'ന്‍റെയും 'രാമ സേതു'വിന്‍റെയും റിലീസ് ഒരു ദിവസം എന്നതാണ് താരങ്ങള്‍ക്കിടയിലെ ആശങ്ക. 'രാമ സേതു'വിന്‍റെ തിയേറ്റര്‍ റിലീസിന് ശേഷം ആമസോണ്‍ പ്രെമിലും ചിത്രം ആസ്വദിക്കുവാന്‍ സാധിക്കും.
അരുണ ഭാട്ടിയ (കേപ്പ് ഓഫ് ഗുഡ് ഫിലിംസ്), വിക്രം മൽഹോത്ര (അബുണ്ടൻഷ്യ എന്‍റർടെയ്‌ൻമെന്‍റ്), സുബാസ്‌കരൻ, മഹാവീർ ജെയിൻ, ആഷിഷ് സിങ് (ലൈക്ക പ്രൊഡക്ഷൻസ്) എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ്. സീ സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍.
അതേസമയം, രാജ് മെഹ്‌ത്ത സംവിധാനം ചെയ്യുന്ന ഇമ്രാൻ ഹാഷ്‌മി, നുഷ്രത്ത് ബറൂച്ച, ഡയാന പെന്‍റി എന്നീ താരനിരകള്‍ അണിനിരക്കുന്ന പുതിയ ചിത്രത്തിലും അക്ഷയ് എത്തുന്നു. കൂടാതെ, തമിഴ് ഹിറ്റ് ചിത്രമായ സൂരറൈ പോട്രിന്‍റെ ഹിന്ദി പതിപ്പുമായും അക്ഷയ് ഉടന്‍ പ്രത്യക്ഷപ്പെടും.