Prithviraj trailer : 'ബച്ചന്‍ പാണ്ഡേ'യ്‌ക്ക് ശേഷം ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ് സൂപ്പര്‍ താരം അക്ഷയ് കുമാറിന്‍റെ ചരിത്ര സിനിമയായ 'പൃഥ്വിരാജി'നായി. അക്ഷയ് കുമാറിന്‍റെ യുദ്ധമുറകളാലും പഞ്ച് ഡയലോഗുകളാലും സമ്പന്നമാണ് 2.53 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍.
Prithviraj trailer highlights: മാനുഷി ചില്ലാര്‍, സോനു സൂദ്, സഞ്‌ജയ് ദത്ത് എന്നിവരും ട്രെയ്‌ലറില്‍ ഹൈലൈറ്റാകുന്നുണ്ട്. ഘോറിയിലെ ക്രൂരനായ മുഹമ്മദ് ഘോറിനെതിരെ ധീരമായി പോരാടുന്ന ചഹമാന രാജവംശത്തിലെ രാജാവാണ് പൃഥ്വിരാജ് ചൗഹാന്‍. രാജകുമാരി സന്‍യോഗിത എന്ന കഥാപാത്രത്തെയാണ് മുൻ ലോകസുന്ദരി മാനുഷി ചില്ലര്‍ അവതരിപ്പിക്കുന്നത്. മാനുഷിയാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ നായികയായെത്തുന്നത്. ബോളിവുഡിലേയ്‌ക്കുള്ള മാനുഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
Akshay Kumar as title character in Prithviraj: ഇതിഹാസ പോരാളി പൃഥ്വിരാജ് ചൗഹാന്‍റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമയാണ് 'പൃഥ്വിരാജ്'. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഘോര്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഘോറും പൃഥ്വിരാജ് ചൗഹാനുമായുള്ള യുദ്ധമാണ് ചിത്രപശ്ചാത്തലം. 'സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെല്ലാം ആധികാരികവും കൃത്യവുമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഇത്രയും കാലം കഥ അജ്ഞാതമായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും. ജൂൺ 3 ന് നിങ്ങളുടെ ഏറ്റവും അടുത്തുള്ള തിയേറ്ററിൽ സിനിമ ആസ്വദിക്കൂ.'-ട്രെയ്‌ലര്‍ പങ്കുവച്ച് കൊണ്ട് അക്ഷയ് കുമാര്‍ കുറിച്ചു.
Prithviraj release date postponed multiple times: കൊവിഡ് സാഹചര്യത്തില്‍ 'പൃഥ്വിരാജി'ന്‍റെ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. 2020 നവംബർ 13ന് ദീപാവലി ദിനത്തിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് 2022 ജനുവരി 21ന് തിയേറ്ററുകളിൽ എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതും മാറ്റിവച്ചു. ഏറ്റവും ഒടുവില്‍ 2022 ജൂണ്‍ 10ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടു. എന്നാല്‍ അതും മാറ്റി, ഒടുവില്‍ ജൂണ്‍ 3ല്‍ എത്തി നില്‍ക്കുകയാണ്.