ബോളിവുഡ് ചിത്രം 'പത്താനും' 'പത്താന്‍' ഗാനവും പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇരയാകുമ്പോള്‍ അക്ഷയ് കുമാറിന്‍റെ പഴയൊരു ഗാനവുമായി ആളുകള്‍ എത്തിയിരിക്കുകയാണ്. അക്ഷയ് കുമാറിന്‍റെ 'ഭൂല്‍ ഭുലയ്യ' എന്ന സിനിമയിലെ 'ഹരേ റാം' എന്ന ഗാനമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഗാന രംഗത്തില്‍ താരം ധരിച്ചിരിക്കുന്നത് റാം എന്ന് പ്രിന്‍റ് ചെയ്‌ത കാവി കുര്‍ത്തയാണ്. ബിക്കിനി ധരിച്ച സ്‌ത്രീകള്‍ക്കൊപ്പമാണ് താരം 'ഹരേ റാം' ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 'പത്താനി'ലെ 'ബേഷരം രംഗ്' ഗാനത്തില്‍ ദീപികയുടെ കാവി ബിക്കിനിയും പൊക്കിപ്പിടിച്ച് ബഹളം കൂട്ടുന്ന സംഘപരിവാറിന് അക്ഷയ് കുമാറിന്‍റെ പാട്ടിലെ റാം എന്ന് പ്രിന്‍റ് ചെയ്‌ത കാവി കുര്‍ത്തയും, ഒപ്പമുള്ള സ്‌ത്രീകള്‍ ബിക്കിനി ധരിച്ചിരിക്കുന്നതും കണ്ടിട്ട് ഒരു പ്രശ്‌നവുമില്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്.
കത്രീനക്കൊപ്പം അഭിനയിച്ച അക്ഷയ് കുമാറിന്‍റെ 'ദേ ദനാ ദന്‍' എന്ന സിനിമയിലെ 'ഗലേ ലഗ് ജാ നാ ജാ' എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗാനത്തില്‍ കാവി നിറമുള്ള സാരിയാണ് കത്രീന ധരിച്ചിരിക്കുന്നത്. ഇതിലും ആര്‍ക്കും ഒരു പ്രശ്‌നവുമില്ലേ എന്നാണ് സോഷ്യല്‍ മീഡിയ കമന്‍റുകള്‍.