കേരളം

kerala

ETV Bharat / entertainment

എഡിസണ്‍ ബൾബ് കണ്ടുപിടിച്ചത് 1880ല്‍, ഛത്രപതി ശിവജി മരിച്ചത് 1680ല്‍; അക്ഷയ്‌ കുമാര്‍ ചിത്രത്തിനെതിരെ ട്രോള്‍

Chattrapathi Shivaji Maharaj trolls viral: ശിവജിയുടെ കൊട്ടാരത്തില്‍ ബള്‍ബോ? അക്ഷയ്‌ കുമാര്‍ ചിത്രത്തെ ട്രോളി ട്രോളന്‍മാര്‍

Akshay Kumar Marathi debut  Chattrapathi Shivaji Maharaj trolls  Vedat Marathe Veer Daudale Saat first look  Vedat Marathe Veer Daudale Saat in trolls  Akshay Kumar in trolls  ബൾബ് കണ്ടുപിടിച്ചത് 1880ല്‍  എഡിസണ്‍ ബൾബ് കണ്ടുപിടിച്ചത് 1880ല്‍  ഛത്രപതി ശിവജി മരിച്ചത് 1680ല്‍  അക്ഷയ്‌ കുമാര്‍ ചിത്രത്തിനെതിരെ ട്രോള്‍  അക്ഷയ്‌ കുമാര്‍  ട്രോള്‍  Social media trolls on Akshay Kumar movie  Akshay Kumar need to prepare historical characters  Vedat Marathe Veer Daudale Saat release  Chattrapathi Shivaji Maharaj trolls viral  ശിവജിയുടെ കൊട്ടാരത്തില്‍ ബള്‍ബോ  അക്ഷയ്‌ കുമാര്‍ ചിത്രത്തെ ട്രോളി ട്രോളന്‍മാര്‍  വേദത്ത് മറാത്തെ വീര്‍ ദൗദില്‍ സാത്ത്  ഛത്രപതി ശിവജി ഫസ്‌റ്റ് ലുക്ക്  ഛത്രപതി ശിവജി  Akshay Kumar brutally trolled  Akshay Kumar
അക്ഷയ്‌ കുമാര്‍ ചിത്രത്തിനെതിരെ ട്രോള്‍

By

Published : Dec 7, 2022, 4:17 PM IST

Akshay Kumar Marathi debut: ബോളിവുഡ്‌ സൂപ്പര്‍ താരം അക്ഷയ്‌ കുമാറിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വേദത്ത് മറാത്തെ വീര്‍ ദൗദില്‍ സാത്ത്'. താരത്തിന്‍റെ മറാത്തി അരങ്ങേറ്റം കൂടിയാണ് ചിത്രം. 'വേദത്ത് മറാത്തെ വീര്‍ ദൗദില്‍ സാത്തി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Chattrapathi Shivaji Maharaj trolls: ഫസ്‌റ്റ്‌ ലുക്ക് പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇതിന് പിന്നാലെ താരത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. സിനിമയില്‍ അക്ഷയ്‌ കുമാര്‍ അവതരിപ്പിക്കുന്ന ഛത്രപതി ശിവജിയുടെ കഥാപാത്രത്തിന്‍റെ ചെരുപ്പിനെ പോലും ട്രോളിയിരിക്കുകയാണ് ട്രോളന്‍മാര്‍.

Vedat Marathe Veer Daudale Saat first look: 'വേദത്ത് മറാത്തെ വീര്‍ ദൗദില്‍ സാത്തി'ലെ ഫസ്‌റ്റ് ലുക്ക് വീഡിയോയും സ്‌റ്റില്ലുമാണ് ഇന്നും (ഡിസംബര്‍ 7) ഇന്നലെയുമായി (ഡിസംബര്‍ 6) അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തരണ്‍ ആദര്‍ശ്‌ ആണ് ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സിംഹാസനത്തില്‍ നിന്നും അക്ഷയ്‌ കുമാറിന്‍റെ കഥാപാത്രം നടന്നു വരുന്ന രംഗമാണ് വീഡിയോയില്‍. ഇതില്‍ താരം കാലുകളില്‍ അണിഞ്ഞിരിക്കുന്നത് ഷൂസുകളാണെന്നും, കൊട്ടര സദസ്സില്‍ ബല്‍ബുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ചൂണ്ടികാട്ടിയാണ് ട്രോളുകള്‍.

Vedat Marathe Veer Daudale Saat in trolls: '1674 മുതല്‍ 1680 വരെയാണ് ശിവജി മഹാരാജ്‌ ഭരിച്ചിരുന്നത്. തോമസ്‌ ആല്‍വ എഡിസണ്‍ ബല്‍ബ് കണ്ടു പിടിച്ചത് 1880ല്‍. അക്ഷയ്‌ കുമാര്‍ ആണ് ശിവജിയായി വേഷമിടുന്നത്.' -ഒരു ട്വിറ്റര്‍ ഉപയോക്താവിന്‍റെ ട്രോള്‍ ഇപ്രകാരമാണ്.

Akshay Kumar in trolls: 'ശിവജി മഹാരാജ് എന്ന കഥാപാത്രത്തെ അക്ഷയ് കുമാർ അവതരിപ്പിക്കുന്നതിൽ ഒരുപാട് തെറ്റുകളുണ്ട്. 50ാം വയസ്സിലാണ് ശിവജി മഹാരാജ് അന്തരിച്ചത്. എന്നാല്‍ അക്ഷയ്‌ കുമാറിന് 55 വയസ്സുണ്ട്. ഛത്രപതി ശിവജി എന്ന കഥാപാത്രെ അവതരിപ്പിക്കാനായി മികച്ച അഭിനയ വൈദഗ്‌ധ്യമുള്ള മറാത്തി സംസാരിക്കുന്ന ഒരു നടനെ അവര്‍ക്ക് കണ്ടെത്താമായിരുന്നില്ലേ?' - ഇങ്ങനെയാണ് മറ്റൊരു ട്രോള്‍

Social media trolls on Akshay Kumar movie: 'ബൾബ് കണ്ടുപിടിച്ചത് 1880 ലാണ്, ഛത്രപതി ശിവജി മഹാരാജിന്‍റെ കാലത്തല്ല. മഹാനായ മറാത്താ പോരാളിയുടെ വേഷത്തിൽ അക്ഷയ് അഭിനയിക്കുന്നതിൽ മറ്റുള്ളവരും നിരാശയിലാണ്‌.' 'കാര്‍ബണ്‍ ഫിലമെന്‍റ്‌ ലാമ്പ് ഉപയോഗിച്ച് ആദ്യത്തെ വൈദ്യുത വെളിച്ചം ജോസഫ്‌ സ്വാന്‍ കണ്ടുപിടിച്ചത് 1878ലാണ്. എഡിസണ്‍ ബല്‍ബ് കണ്ടുപിടിച്ചത് 1880ല്‍. ഛത്രപതി ശിവജി മഹാരാജ് മരിച്ചത് 1680 ഏപ്രില്‍ 3ന്. ഇത് കാനഡ കുമാറിനും അദ്ദേഹത്തിന്‍റെ ഭക്തന്‍മാര്‍ക്കും വേണ്ടിയുള്ള ഒരു അറിവ്.' -ഇപ്രകാരമാണ് മറ്റ് ട്രോളുകള്‍.

Akshay Kumar need to prepare historical characters: 'ചരിത്ര കഥാപാത്രങ്ങൾക്കായി അക്ഷയ് കുമാറിന് മികച്ച തയ്യാറെടുപ്പ് ആവശ്യമാണ്. പൃഥ്വിരാജ് ചൗഹാന്‍ ആയും അക്ഷയ്‌ കുമാര്‍ നിരാശപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ഛത്രപതി ശിവജി മഹാരാജിന്‍റെ കഥാപാത്രത്തിനായും വ്യാജ താടി വച്ച് താരം വീണ്ടും ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തില്‍ നിന്നും ആധികാരികത പ്രതീക്ഷിക്കാനാവില്ലേ?' -ഇങ്ങനെ നീണ്ടു പോകുന്നു ഛത്രപതി ശിവജിയുടെ കഥാപാത്രത്തിനെതിരെയുള്ള ട്രോളുകള്‍.

Vedat Marathe Veer Daudale Saat release: മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം വസീം ഖുറേഷി ആണ്. 2023 ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രധാനമായും മറാഠിയില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്‌, തെലുഗു എന്നീ ഭാഷകളിലും റിലീസിനെത്തും.

Also Read:'ഇത് സ്വപ്‌ന സാക്ഷാത്കാരം!' ഛത്രപതി ശിവാജിയായി അക്ഷയ്‌ കുമാര്‍; മറാഠി അരങ്ങേറ്റ ത്രില്ലില്‍ താരം

ABOUT THE AUTHOR

...view details