കേരളം

kerala

ETV Bharat / entertainment

ഹിന്ദി ചലച്ചിത്ര മേഖലയില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്ന വ്യക്തിയായി അക്ഷയ്‌; ആദരവുമായി ആദായ നികുതി വകുപ്പ് - Akshay Kumar upcoming movies

Akshay Kumar as highest taxpayer in Bollywood industry: ഹിന്ദി ചലച്ചിത്രമേഖലയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന നികുതിദായകരില്‍ ഒരാളായി അക്ഷയ്‌ കുമാറിനെ ആദായ നികുതി വകുപ്പ് വിശേഷിപ്പിക്കുകയും ചെയ്‌തു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്ന വ്യക്തി  ആദരവുമായി ആദായ നികുതി വകുപ്പ്  ഏറ്റവും ഉയര്‍ന്ന ആദായ നികുതിദായകനായി അക്ഷയ്‌ കുമാര്‍  അക്ഷയ്‌ കുമാറിനെ ആദരിച്ചു  Akshay Kumar becomes highest taxpayer In India  Akshay Kumar upcoming movies  Akshay Kumar as highest taxpayer in Bollywood industry
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്ന വ്യക്തിയായി അക്ഷയ്‌; ആദരവുമായി ആദായ നികുതി വകുപ്പ്

By

Published : Jul 25, 2022, 6:16 PM IST

Akshay Kumar becomes highest taxpayer in India: ഹിന്ദി ചലച്ചിത്ര മേഖലയില്‍ ഏറ്റവും ഉയര്‍ന്ന ആദായ നികുതിദായകനായി അക്ഷയ്‌ കുമാര്‍. തുടര്‍ന്ന് സമ്മാന്‍ പത്ര നല്‍കി ആദായ നികുതി വകുപ്പ് അക്ഷയ്‌ കുമാറിനെ ആദരിച്ചു. ഇതിന്‍റെ സര്‍ട്ടിഫിക്കേറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ആദരവുമായി ആദായ നികുതി വകുപ്പ്

Akshay Kumar as highest taxpayer in Bollywood industry: ഹിന്ദി ചലച്ചിത്രമേഖലയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന നികുതിദായകരില്‍ ഒരാളായി അക്ഷയ്‌ കുമാറിനെ ആദായ നികുതി വകുപ്പ് വിശേഷിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബോളിവുഡ്‌ മേഖലയിലെ ഏറ്റവും ഉയര്‍ന്ന നികുതിദായകനായി അക്ഷയ്‌ കുമാര്‍ നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും ഉയര്‍ന്ന ആദായ നികുതി ദായകനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് വന്നു. ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയ നടനല്ലെങ്കിലും ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്ന നടനാണ് അക്ഷയ്‌ കുമാര്‍ എന്നാണ് ഒരു ആരാധകന്‍റെ ട്വീറ്റ്. അടുത്തിടെ സാമന്ത റൂത്ത് പ്രഭുവിനൊപ്പം കരണ്‍ ജോഹറുടെ കോഫി വിത്ത് കരണ്‍ സീസണ്‍ 7ല്‍ അക്ഷയ്‌ കുമാര്‍ പങ്കെടുത്തിരുന്നു.

Akshay Kumar upcoming movies: നിരവധി ചിത്രങ്ങളാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്നത്. അമേരിക്കയില്‍ ടിനു ദേശായിയുടെ ക്യാപ്‌സൂള്‍ ഗില്ലിന്‍റെ ഷൂട്ടിംഗ്‌ തിരക്കിലാണിപ്പോള്‍ താരം.1989ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ചില്‍ വെള്ളം കയറിയ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 64 ഖനി തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ച ചീഫ്‌ മൈനിംഗ്‌ എഞ്ചിനീയര്‍ ജസ്വന്ത് സിംഗ്‌ ഗില്ലിന്‍റെ കഥയാണ്‌ ചിത്രം.

'ഓ മൈ ഗോഡ്‌ 2' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. രക്ഷാ ബന്ധന്‍, രാം സേതു, സെല്‍ഫി എന്നിവയാണ് നടന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. ഓഗസ്‌റ്റ് 11ന് രക്ഷാബന്ധന്‍ തിയേറ്ററുകളിലെത്തും. ആനന്ദ് എല്‍.റായ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമി പെഡ്‌നേക്കര്‍, സീമ പഹ്വ, സഹെജ്‌മീന്‍ കൗര്‍, ദീപിക എന്നിവരും വേഷമിടും. 2023 ഫെബ്രുവരി 24നാണ് സെല്‍ഫി തിയേറ്ററുകളിലെത്തുക.

സമ്രാട്ട് പൃഥ്വിരാജ്‌ ആണ് അക്ഷയ്‌ കുമാറിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മുന്‍ ലോക സുന്ദരി മാനുഷി ചില്ലാര്‍ ആയിരുന്നു സിനിമയില്‍ അക്ഷയ്‌ കുമാറിന്‍റെ നായികയായെത്തിയത്. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ കാണികള്‍ കുറവായിരുന്നു.

Also Read: സിഖ്‌ ലുക്കില്‍ അക്ഷയ്‌ കുമാര്‍; ജസ്വന്ത്‌ സിങ്‌ ആയി താരം

ABOUT THE AUTHOR

...view details