കേരളം

kerala

ETV Bharat / entertainment

Akshay Kumar@56 Here Are His Top 10 Movies 56ന്‍റെ നിറവിൽ അക്ഷയ് കുമാർ; ഇതാ താരത്തിന്‍റെ മികച്ച 10 സിനിമകൾ - 56ന്‍റെ നിറവിൽ അക്ഷയ് കുമാർ

Akshay Kumar top 10 movies : അക്ഷയ് കുമാറിന് ഇന്ന് 56-ാം പിറന്നാൾ. ബോളിവുഡ് സൂപ്പർസ്റ്റാറിന്‍റെ മികച്ച 10 വൈവിധ്യമാർന്ന സിനിമകളിലേക്ക് ഒരെത്തിനോട്ടം.

akshay kumar birthday  akshay kumar best movies  akshay kumar best performances  akshay kumar latest news  akshay kumar best roles  akshay kumar 56th birthday  Akshay Kumar top 10 movies  അക്ഷയ് കുമാറിന്‍റെ 56ാം പിറന്നാളാണ് ഇന്ന്  അക്ഷയ് കുമാറിന്‍റെ 56ാം പിറന്നാൾ  അക്ഷയ് കുമാറിന്‍റെ പിറന്നാൾ  Akshay Kumars 56th birthday  അക്ഷയ് കുമാർ  56ന്‍റെ നിറവിൽ അക്ഷയ് കുമാർ  അക്ഷയ് കുമാറിന്‍റെ മികച്ച 10 സിനിമകൾ
Akshay Kumar@56

By ETV Bharat Kerala Team

Published : Sep 9, 2023, 7:53 PM IST

ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ 56-ാം പിറന്നാളാണ് ഇന്ന് (Akshay Kumar's 56th birthday). പ്രിയ താരത്തിനെ പിറന്നാൾ ആശംസകൾ കൊണ്ട് മൂടുകയാണ് ആരാധകരും സുഹൃത്തുക്കളും. എണ്ണമറ്റ ചിത്രങ്ങളാൽ ബോളിവുഡ് സിനിമാലോകത്തെ സമ്പന്നമാക്കിയ അഭിനേതാവാണ് അക്ഷയ് കുമാർ.

രാജീവ് ഹരി ഓം ഭാട്ടിയ എന്നായിരുന്നു അക്ഷയ് കുമാറിന്‍റെ യഥാർഥ പേര്. 1967 സെപ്റ്റംബർ 9ന് അമൃത്‌സറില്‍ ജനനം. ഡൽഹിയിൽ വളർന്ന അക്ഷയ് പിന്നീട് തന്‍റെ കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറി. കുട്ടിക്കാലം മുതൽക്ക് തന്നെ നൃത്തത്തോട് അതീവ താത്പര്യം പുലർത്തിയിരുന്നു അദ്ദേഹം.

ജോലിക്കായി ബാങ്കോക്കിലേക്ക് പോയ ഒരു കഥയുണ്ട് അക്ഷയ് കുമാറിന്. അവിടെനിന്ന് ആയോധനകലകളിൽ പരിശീലനം നേടിയ അദ്ദേഹം പിന്നീട് മുംബൈയിലേക്ക് തിരിച്ചുവരികയും മാർഷൽ ആർട്‌സ് അധ്യാപകനായി ജോലി നോക്കുകയും ചെയ്‌തു. ഇതിനിടെയാണ് മോഡലിങ്ങിൽ അവസരം ലഭിച്ചത്. അധികം വൈകാതെ സിനിമ എന്ന മായിക ലോകത്തിന്‍റെ വാതായനങ്ങൾ അദ്ദേഹത്തിന് മുന്നിൽ തുറക്കപ്പെട്ടു.

അത്ര എളുപ്പമായിരുന്നില്ല രാജീവ് ഹരി ഓം ഭാട്ടിയയിൽ നിന്നും അക്ഷയ് കുമാറിലേക്കുള്ള അദ്ദേഹത്തിന്‍റെ വളർച്ച. സ്വപ്‌നയാത്രയില്‍ തുടക്കത്തില്‍ കാലിടറിയെങ്കിലും പതാറാതെ മുന്നോട്ട് കുതിക്കാൻ കാട്ടിയ ആർജവം തന്നെയാണ് അദ്ദേഹത്തിന് ഇന്ന് ബോളിവുഡ് സിനിമാലോകത്ത് അനിഷേധ്യമായ സ്ഥാനം നേടിക്കൊടുത്തത്.

1991ൽ പുറത്തിറങ്ങിയ 'സൗഗന്ധ്' ആയിരുന്നു അക്ഷയ് കുമാറിന്‍റെ ആദ്യ ചിത്രം. എന്നാലിത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നാലെ 1992 ൽ എത്തിയ 'ഖിലാഡി' ബോളിവുഡിൽ അക്ഷയ് കുമാർ എന്ന നടന്‍റെ പേര് എഴുതിച്ചേർത്തു. കൂടുതലും ആക്ഷൻ നായകനായിട്ടാണ് 1990കളിൽ അക്ഷയ് പ്രത്യക്ഷപ്പെട്ടത്. 'ഖിലാഡി, മോഹ്ര, സബ്സെ ബഡ ഖിലാഡി' എന്നിവയെല്ലാം താരത്തിന്‍റെ ആദ്യ കാലങ്ങളിലെ വിജയ ചിത്രങ്ങളാണ്.

ആക്ഷൻ ഹീറോ എന്ന ലേബലിലേക്ക് മാത്രം ഒതുങ്ങിക്കൂടിയില്ല അക്ഷയ്. റൊമാന്‍റിക് ഹീറോ ആയും പ്രേക്ഷകമനം കീഴടക്കാൻ താരത്തിനായി. 'ധഡ്‌കൻ, ഏക് രിഷ്ത' എന്നിവ ഇന്നും ആരാധകർ ഓർത്തിരിക്കുന്ന അക്ഷയ് കുമാർ ചിത്രങ്ങളാണ്. 2001ൽ 'അജ്‌നബീ' എന്ന ചിത്രത്തിൽ വില്ലനായും താരം തിളങ്ങി. 2009ൽ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം അക്ഷയ് കുമാറിനെ ആദരിച്ചു.

'ഖിലാഡി' എന്നാണ് ബോളിവുഡ് അക്ഷയ് കുമാറിനെ സ്‌നേഹപൂർവം വിളിക്കാറ്. 56-ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ മൂന്ന് പതിറ്റാണ്ടോളം നീണ്ട നടന്‍റെ അവിശ്വസനീയമായ സിനിമായാത്രയെ കുറിച്ച് പറയാതിരിക്കുക അസാധ്യമാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കോമഡി മുതൽ തീവ്രമായ ചരിത്ര സിനിമകളും ആക്ഷൻ പവർപാക്ക്‌ഡ് ചിത്രങ്ങളും താരത്തിന്‍റേതായുണ്ട്.

അക്ഷയ് കുമാറിന്‍റെ മികച്ച 10 സിനിമകൾ ഏതൊക്കെയെന്ന് നോക്കാം(Akshay Kumar top 10 movies).

  • കേസരി (Kesari): 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് കേസരി. അനുരാഗ് സിംഗ് സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ വേറിട്ട പ്രകടനം കാഴ്‌ചവച്ച് അക്ഷയ് കുമാർ കയ്യടി നേടി. 21 സിഖ് സൈനികർ പതിനായിരത്തോളം അഫ്‌ഗാനികളെ ധീരമായി നേരിട്ട സരാഗർഹി യുദ്ധത്തിന്‍റെ (Battle of Saragarhi) യഥാർഥ കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അണിയിച്ചൊരുക്കിയത്. ചരിത്ര കഥാപാത്രങ്ങളും തനിക്ക് നന്നായി ഇണങ്ങുമെന്ന് അക്ഷയ് കുമാർ കേസരിയിലൂടെ തെളിയിച്ചു.
  • പാഡ്‌മാൻ (Padman): അക്ഷയ് കുമാറും രാധികാ ആപ്തെയും ഒന്നിച്ച, 2018ൽ പുറത്തിറങ്ങിയ ചിത്രമാണ് പാഡ്‌മാൻ. ആർത്തവകാല ശുചിത്വത്തിനായി പോരാടിയ അരുണാചലം മുരുകാനന്ദം എന്ന യഥാർഥ മനുഷ്യന്‍റെ ജീവിതകഥ വരച്ചുകാട്ടിയ ചിത്രമായിരുന്നു ഇത്. ആർ ബൽകി സംവിധാനം ചെയ്‌ത പാഡ്‌മാനിൽ അവിസ്‌മരണീയമായ പ്രകടനമാണ് അക്ഷയ് കാഴ്‌ചവച്ചത്.
  • ഗോൾഡ്(Gold): റീമ കഗ്‌ദിയുടെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോൾഡ്. ഇന്ത്യൻ ഹോക്കി ടീം ആദ്യമായി ഒളിമ്പിക്‌സിൽ സ്വർണ മെഡലിൽ മുത്തമിട്ട പ്രചോദനാത്മകമായ യാത്ര വിവരിച്ച ചിത്രമായിരുന്നു ഇത്. ടീമിന്‍റെ പരിശീലകനെയാണ് അക്ഷയ് കുമാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
  • റുസ്‌തം (Rustom): 2016ൽ പുറത്തിറങ്ങിയ ഈ ക്രൈം ത്രില്ലർ ചിത്രത്തില്‍ നാവിക ഉദ്യോഗസ്ഥനായാണ് അക്ഷയ് കുമാർ എത്തിയത്. ടിനു സുരേഷ് ദേശായി സംവിധാനം ചെയ്‌ത റുസ്‌തമിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡും അക്ഷയ് സ്വന്തമാക്കി. വഞ്ചനയുടെയും ഗൂഢാലോചനയുടെയും വലയിൽ അകപ്പെട്ട മനുഷ്യന്‍റെ ഭാവപ്പകർച്ചകൾ അഭ്രപാളിലേക്ക് അനായാസം പകർത്താൻ അക്ഷയ് കുമാറിനായി.
  • എയർലിഫ്റ്റ്(Airlift): 2016ൽ രാജാ കൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ചിത്രമാണ് എയർലിഫ്റ്റ്. ഇറാഖി അധിനിവേശ സമയത്ത് കുവൈറ്റിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. പ്രതികൂല സാഹചര്യങ്ങളിലും അവസരത്തിനൊത്ത് ഉയരുന്ന നായകനെ ഹൃദയസ്‌പർശിയായി അവതരിപ്പിച്ച് അക്ഷയ് കുമാർ കയ്യടി നേടി.
  • ബേബി (Baby): അക്ഷയ് കുമാർ നായകനായി 2015ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി'. നീരജ് പാണ്ഡെ സംവിധാനം ചെയ്‌ത ഈ ചിത്രം താരത്തിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. തീവ്രവാദി ആക്രമണം തടയാനുള്ള കൗണ്ടർ ഇന്‍റലിജൻസ് ടീമിന്‍റെ കഥയാണ് ചിത്രം പറയുന്നത്. അത്യുഗ്രൻ ആക്ഷൻ സീക്വൻസുകളാലും സമ്പന്നമായിരുന്നു ബേബി.
  • സ്‌പെഷ്യൽ 26 (Special 26): ബോളിവുഡിലെ ഏറ്റവും മികച്ച കവർച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന "സ്‌പെഷ്യൽ 26" 2013ലാണ് റിലീസ് ചെയ്‌തത്. സമ്പന്നരായ വ്യവസായികളെയും രാഷ്‌ട്രീയക്കാരെയും കൊള്ളയടിക്കുന്ന കഥാപാത്രങ്ങളായി എത്തിയ അക്ഷയ് കുമാറും സംഘവും ത്രില്ലിംഗ് അനുഭവമാണ് കാഴ്‌ചക്കാർക്ക് സമ്മാനിച്ചത്.
  • ഭൂൽ ഭുലയ്യ (Bhool Bhulaiyaa): ഹാസ്യവും നിഗൂഢതയും സമന്വയിപ്പിച്ച്, 2007ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമാണ് 'ഭൂൽ ഭുലയ്യ'. 'പ്രേതകഥ'യുടെ ചുരുളഴിക്കുന്ന മനോരോഗ വിദഗ്ദ്ധനെയാണ് ഈ ചിത്രത്തിൽ അക്ഷയ് കുമാർ അവതരിപ്പിച്ചത്. സാമ്പത്തികമായും നേട്ടം കൊയ്‌ത ചിത്രമായിരുന്നു 'ഭൂൽ ഭുലയ്യ'.
  • നമസ്‌തേ ലണ്ടൻ (Namastey London): കത്രീന കൈഫിനൊപ്പം അക്ഷയ് കുമാർ തിളങ്ങിയ ചിത്രമായിരുന്നു 2007ൽ റിലീസ് ചെയ്‌ത 'നമസ്‌തേ ലണ്ടൻ'. നർമത്തിന്‍റെ മേമ്പൊടിയോടെ അണിയിച്ചൊരുക്കിയ ഈ ചിത്രം പ്രേക്ഷകരെ ഏറെ രസിപ്പിച്ച ചിത്രം കൂടിയായിരുന്നു.
  • ഹേരാ ഫേരി (Hera Pheri): സുനിൽ ഷെട്ടിയ്‌ക്കും പരേഷ് റാവലിനും ഒപ്പം അക്ഷയ് കുമാർ മത്സരിച്ചഭിനയിച്ച ചിത്രമാണ് 'ഹേരാ ഫേരി'. 2000ലാണ് ബോളിവുഡിലെ ഈ നിത്യഹരിത കോമഡി ചിത്രം പുറത്തുവന്നത്. ഒരു കൾട്ട് ക്ലാസിക് ആയി തുടരുന്ന 'ഹേരാ ഫേരി'യിലൂടെ തനിക്ക് കോമഡി റോളുകളും അനായാസം വഴങ്ങുമെന്ന് അക്ഷയ് കുമാർ തെളിയിച്ചു.

ഇനിയുമെത്രയോ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്. 'മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ', 'സൂരറൈ പോട്രു' ഹിന്ദി റീമേക്ക്, 'ബഡേ മിയാൻ ഛോട്ടേ മിയാൻ', കോമഡി ചിത്രം 'ഹൗസ്‌ഫുൾ 5' എന്നിങ്ങനെ ഒട്ടനവധി സിനിമകളാണ് വരാനിരിക്കുന്നത്.

ABOUT THE AUTHOR

...view details