Akshay Kumar apology: ഒടുവില്‍ മാപ്പു പറഞ്ഞ് അക്ഷയ് കുമാര്‍. പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ച് വിവാദത്തിലായതിനെ തുടര്‍ന്നാണ് താരം മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ച താരം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. നടനെതിരെ സോഷ്യല്‍ മീഡിയകളിലും വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതോടെ പരസ്യക്കമ്പനിയുമായുള്ള കരാര്‍ പിന്‍വലിക്കുന്നതായി അക്ഷയ് കുമാര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. ഇനി താന്‍ പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും പരസ്യത്തില്‍ നിന്നും ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും താരം ഫേസ്‌ബുക്കില്‍ കുറിച്ചു.
Akshay Kumar's apology post on pan masala: 'ഞാന്‍ എന്‍റെ ആരാധകരോടും എല്ലാ പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്‌ക്കുകയില്ല. വിമല്‍ എലൈച്ചിയുമായുള്ള പരസ്യങ്ങള്‍ മൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഞാന്‍ മനസ്സിലാക്കുന്നു. വിനയപൂര്‍വം ഞാന്‍ അതില്‍ നിന്ന് പിന്‍വാങ്ങുന്നു.
എനിക്ക് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നത് വരെ അവര്‍ ആ പരസ്യം സംപ്രേക്ഷണം ചെയ്യും. എന്നാല്‍ ഭാവിയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. നിങ്ങളുടെ സ്‌നേഹം പ്രതീക്ഷിക്കുന്നു.' -അക്ഷയ് കുമാര്‍ കുറിച്ചു.