കേരളം

kerala

ETV Bharat / entertainment

'ആരാധകര്‍ വിചാരിച്ചാലും ഒരു താരത്തെ തകര്‍ക്കാന്‍ കഴിയും' ; സെല്‍ഫി റിലീസ് അറിയിച്ച് അക്ഷയ്‌ കുമാര്‍ - ഡ്രൈവിംഗ് ലൈസന്‍സ്

സെല്‍ഫിയുടെ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്. റിലീസ് തീയതി അറിയാം

Akshay Kumar And Emraan Hashmi s movie  Selfiee gets a release date  Selfiee  സെല്‍ഫി റിലീസ് അറിയിച്ച് അക്ഷയ്‌ കുമാര്‍  സെല്‍ഫി റിലീസ്  അക്ഷയ്‌ കുമാര്‍  സെല്‍ഫിയുടെ മോഷന്‍ പോസ്‌റ്റര്‍  സെല്‍ഫി മോഷന്‍ പോസ്‌റ്റര്‍  സെല്‍ഫി റിലീസ് തീയതി  സെല്‍ഫി റിലീസ്  സെല്‍ഫി  പൃഥ്വിരാജ് സുകുമാരന്‍  സുരാജ് വെഞ്ഞാറമൂട്  ഡ്രൈവിംഗ് ലൈസന്‍സ്  Akshay Kumar and Emraan Hashmi
സെല്‍ഫി റിലീസ് അറിയിച്ച് അക്ഷയ്‌ കുമാര്‍

By

Published : Jan 15, 2023, 5:03 PM IST

അക്ഷയ്‌ കുമാര്‍ ചിത്രം 'സെല്‍ഫി'യുടെ റിലീസ് തീയതി പുറത്ത്. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന സിനിമ ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും. അക്ഷയ്‌ കുമാര്‍ ആണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

സെല്‍ഫിയുടെ മോഷന്‍ പോസ്‌റ്റര്‍ നടന്‍ പുറത്തുവിട്ടു. അക്ഷയ്‌ കുമാറും ഇമ്രാന്‍ ഹാഷ്‌മിയുമാണ് മോഷന്‍ പോസ്‌റ്ററില്‍. 'ആരാധകര്‍ താരത്തെ ഉണ്ടാക്കുന്നു. അവര്‍ വിചാരിച്ചാലും ഒരു താരത്തെ തകര്‍ക്കാന്‍ കഴിയും! ആരാധകര്‍ തന്‍റെ ആരാധനാ മൂര്‍ത്തിക്കെതിരെ തിരിയുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുക. ഫെബ്രുവരി 24ന് സെല്‍ഫി തിയേറ്ററുകളില്‍.' -അക്ഷയ് കുമാര്‍ കുറിച്ചു.

'ഒരു സൂപ്പര്‍സ്‌റ്റാര്‍, ഒരു സൂപ്പര്‍ ഫാന്‍' എന്ന അടിക്കുറിപ്പോടുകൂടിയാണ് ഇമ്രാന്‍ ഹാഷ്‌മി റിലീസ് തീയതി അടങ്ങുന്ന മോഷന്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സൂപ്പര്‍ സ്‌റ്റാറിന്‍റെയും സൂപ്പര്‍ ആരാധകന്‍റെയും കഥയാണ് സെല്‍ഫി എന്നാണ് കരണ്‍ ജോഹര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഡയാന പെന്‍റി, നുസ്രത്ത് ഭരുച്ച എന്നിവരും 'സെല്‍ഫി'യില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ചിത്രപ്രഖ്യാപനം. ഇമ്രാന്‍ ഹാഷ്‌മിയുമൊന്നിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് അക്ഷയ്‌ കുമാര്‍ സിനിമയുടെ പ്രഖ്യാപനം അറിയിച്ചത്.

Also Read:'അതെന്നെ സ്‌പര്‍ശിച്ചു'; വികാരാധീനനായി അക്ഷയ്‌ കുമാര്‍, ആശ്വസിപ്പിച്ച് സല്‍മാന്‍ ഖാന്‍

നേരത്തെ ഡയാന പെന്‍റിയെയും നുസ്രത്ത് ഭരുച്ചയെയും സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളൊരു രസകരമായ വീഡിയോയും അക്ഷയ്‌ കുമാര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. അക്ഷയ്‌ കുമാര്‍ ഇമ്രാന്‍ ഹാഷ്‌മി, ഡയാന പെന്‍റി, നുസ്രത്ത് ഭരുച്ച എന്നിവരുടെ, കാറിനുള്ളിലെ വീഡിയോയാണ് താരം പങ്കുവച്ചത്.

പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ റീമേക്കാണ് 'സെല്‍ഫി'.

ABOUT THE AUTHOR

...view details