കേരളം

kerala

ETV Bharat / entertainment

ഏജന്‍റിലെ മൂന്നാമത്തെ സിംഗിള്‍ പുറത്ത് ; 'രാമ കൃഷ്‌ണ' യൂട്യൂബ് ട്രെന്‍ഡ്രിങ്ങില്‍ - അഖില്‍ അക്കിനേനി

രണ്ട് ദശലക്ഷത്തിലധികം പേര്‍ ഇതിനോടകം തന്നെ ഏജന്‍റിലെ 'രാമ കൃഷ്‌ണ' എന്ന ഗാനം കണ്ടു. മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഏജന്‍റ്

Akhil Akkineni starrer Agent  Agent third single Rama Krishna out  Akhil Akkineni  Agent third single  Agent  Rama Krishna out  Rama Krishna song  Agent song  Agent song Rama Krishna  Agent movie songs  രാമ കൃഷ്‌ണ യൂട്യൂബ് ട്രെന്‍ഡ്രിംഗില്‍  ഏജന്‍റിലെ മൂന്നാമത്തെ സിംഗിള്‍ പുറത്ത്  മമ്മൂട്ടിയും അഖില്‍ അക്കിനേനിയും  മമ്മൂട്ടി  അഖില്‍ അക്കിനേനി  Mammootty
ഏജന്‍റിലെ മൂന്നാമത്തെ സിംഗിള്‍ പുറത്ത്;

By

Published : Apr 15, 2023, 10:56 AM IST

തെലുഗു സൂപ്പര്‍ താരം അഖില്‍ അക്കിനേനിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഏജന്‍റ്‌. 'മോസ്‌റ്റ് എലിജിബിൾ ബാച്ചിലറി'ന് ശേഷം അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രം കൂടിയാണിത്. മോസ്‌റ്റ് എലിജിബിൾ ബാച്ചിലറിലെ കാമുക വേഷത്തില്‍ നിന്നും തികച്ചതും വ്യത്യസ്‌തമാണ് ഏജന്‍റിലേത്.

'ഏജന്‍റിലെ' പുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണിപ്പോള്‍. ചിത്രത്തിലെ മൂന്നാമത്തെ ഗാനമായ 'രാമ കൃഷ്‌ണ' യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചു കഴിഞ്ഞു. ട്രെന്‍ഡിങ്ങില്‍ നാലാം സ്ഥാനത്താണ് ഗാനം. ഒരു ഉത്സവാന്തരീക്ഷമാണ് ഗാനത്തിന്.

ഓസ്‌കര്‍ ജേതാവായ ചന്ദ്രബോസ് ആണ് 'രാമ കൃഷ്‌ണ'യുടെ ഗാന രചന. ഹിപ്പ്ഹോപ്പ് തമിഴയുടെ സംഗീതത്തില്‍ രാം മിരിയാല ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ശേഖര്‍ നൃത്ത സംവിധാനം ചെയ്‌ത ഈ ഡാൻസ് നമ്പർ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. രണ്ട് ദശലക്ഷത്തിലധികം പേരാണ് ഇതിനോടകം 'രാമ കൃഷ്‌ണ' ഗാനം കണ്ടിരിക്കുന്നത്. ഗാനം പുറത്തിറങ്ങിയതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

'ടോളിവുഡ്, മോളിവുഡ്, സാൻഡൽവുഡ്, കോളിവുഡ്, ബോളിവുഡ് എന്നിവ വേണ്ട. ഇന്ത്യൻ സിനിമ മാത്രം മത്രി, ഒരു ഇന്ത്യക്കാരന്‍ ആയതില്‍ അഭിമാനിക്കുന്നു' -ഒരു ആരാധകന്‍ കുറിച്ചു. 'അഖിൽ എന്നത് ഒരേയൊരു പേരല്ല, 100 കോടി ആളുകളുടെ വികാരമാണ് അദ്ദേഹം' -മറ്റൊരാള്‍ എഴുതിയത് ഇങ്ങനെ. 'തെലുഗു ഇൻഡസ്‌ട്രിയിൽ അഖിലിന്‍റെ വലിയ ആരാധകനാണ് ഞാന്‍. എല്ലാ ദളപതി ആരാധകർക്കും എല്ലാ ആശംസകളും', എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.

Also Read:മെഷീന്‍ ഗണ്ണുമായി അഖില്‍ അക്കിനേനി ; മമ്മൂട്ടി ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ് തീയതി പുറത്ത്

വക്കന്തം വംശിയുടെ തിരക്കഥയില്‍ സുരേന്ദർ റെഡ്ഡിയാണ് ഏജന്‍റിന്‍റെ രചനയും സംവിധാനവും. എകെ എന്‍റര്‍ടെയിന്‍മെന്‍റ്‌സ്‌, സുരേന്ദര്‍ 2 സിനിമ എന്നീ ബാനറുകളില്‍ രാമബ്രഹ്മം ശങ്കരയും സുരേന്ദർ റെഡ്ഡിയും ചേർന്നാണ് സിനിമയുടെ നിർമാണം. റസൂൽ എല്ലൂര്‍ ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിങ്ങും നിര്‍വഹിക്കും.

ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന 'ഏജന്‍റ്' മലയാളം, തെലുഗു, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് റിലീസിനെത്തുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ വന്‍ മേക്കോവറിലാണ് അഖില്‍ അക്കിനേനി പ്രത്യക്ഷപ്പെടുന്നത്. പുതുമുഖം സാക്ഷി വൈദ്യയാണ് ചിത്രത്തിൽ അഖിലിന്‍റെ നായികയായി എത്തുക. മോഡല്‍ കൂടിയാണ് സാക്ഷി വൈദ്യ. ചിത്രത്തില്‍ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അഖില്‍ അക്കിനേനിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഏജന്‍റ്'.

ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്‌റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരു പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഒരു സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മഹാദേവ് എന്ന സൈനിക ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിക്കുക.

നിമയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. നേവി ബ്ലൂ നിറമുള്ള ഷര്‍ട്ടും ബ്രൗണ്‍ നിറമുള്ള പാന്‍റ്‌സും ബുള്ളറ്റ് പ്രൂഫും തൊപ്പിയും ധരിച്ച് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്റ്റ് ലുക്കില്‍.

Also Read:പട്ടാള ഉദ്യോഗസ്ഥനായി മമ്മൂട്ടി; ഏജന്‍റ്‌ പുതിയ പോസ്‌റ്റര്‍ പുറത്ത്..

ABOUT THE AUTHOR

...view details