കേരളം

kerala

ETV Bharat / entertainment

അഞ്ച് പേര്‍ക്കൊപ്പം ആറാമന്‍റെ നിഴല്‍; നിഢൂഗത ഉണര്‍ത്തി ഫീനിക്‌സ് പോസ്‌റ്റര്‍ - Midhun Manuel Thomas

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ അജു വര്‍ഗീസ് നായകനായെത്തുന്ന ഫീനിക്‌സിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു.

Aju Varghese starrer Phoenix  Phoenix  Aju Varghese  Phoenix first look poster released  Phoenix first look poster  Phoenix first look  അഞ്ച് പേര്‍ക്കൊപ്പം ആറാമന്‍റെ നിഴല്‍  നിഢൂഗത ഉണര്‍ത്തി ഫീനിക്‌സ് പോസ്‌റ്റര്‍  ഫീനിക്‌സ് പോസ്‌റ്റര്‍  ഫീനിക്‌സ്  സംവിധായകന്‍ മിഥുന്‍ മാനുവല്‍  മിഥുന്‍ മാനുവല്‍  ഫീനിക്‌സിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ്  ഫീനിക്‌സിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  അജു വര്‍ഗീസ്  ഗഗനചാരി  ഗരുഡന്‍  Midhun Manuel Thomas  അഞ്ചാം പാതിര
അഞ്ച് പേര്‍ക്കൊപ്പം ആറാമന്‍റെ നിഴല്‍; നിഢൂഗത ഉണര്‍ത്തി ഫീനിക്‌സ് പോസ്‌റ്റര്‍

By

Published : Jul 17, 2023, 12:59 PM IST

അജു വര്‍ഗീസിനെ Aju Varghese നായകനാക്കി വിഷ്‌ണു ഭരതന്‍ Vishnu Bharathan സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫീനിക്‌സ്' Phoenix. 'ഫീനിക്‌സി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ Phoenix First Look Poster റിലീസ് ചെയ്‌തു. വളരെ നിഗൂഢത നിറഞ്ഞതാണ് ഫീനിക്‌സിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍.

അഞ്ച് പേര്‍ അടങ്ങുന്നതാണ് പോസ്‌റ്ററെങ്കിലും, പോസ്‌റ്ററിന്‍റെ നിഴലില്‍ ആറ് പേരെയാണ് കാണാനാവുക. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജു വര്‍ഗീസിനെ കൂടാതെ അനൂപ് മേനോന്‍, ചന്തുനാഥ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും.

ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റിനീഷ് കെ.എന്‍ ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക. 21 ഗ്രാംസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ വിജയത്തിന് ശേഷമുള്ള ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്‍റെ ചിത്രം കൂടിയാണിത്. ആല്‍ബിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. നിതീഷ് കെടിആര്‍ എഡിറ്റിംഗും നിര്‍വഹിക്കും. വിനായക് ശശികുമാര്‍ ഗാനരചനയും സാം സി എസ് ആണ് സംഗീതവും ഒരുക്കും.

'അഞ്ചാം പാതിര' Anjaam Pathiraa എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസാണ് Midhun Manuel Thomas ഈ സിനിമയ്‌ക്ക് തിരക്കഥ ഒരുക്കുന്നത് എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്ന 'ഗരുഡന്‍' Garudan എന്ന സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നതും മിഥുന്‍ മാനുവന്‍ തോമസ് ആണ്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ഗരുഡന്‍' എന്ന ചിത്രത്തിന് വേണ്ടി സുരേഷ് ഗോപിയും Suresh Gopi ബിജു മേനോനും Biju Menon ഒന്നിച്ചെത്തുന്നത്.

Also Read:Oru Jathi Jathakam Movie| അരവിന്ദന്‍റെ അതിഥികൾക്ക് ശേഷം 'ഒരു ജാതി ജാതക'വുമായി അച്ഛനും മകനും

സംവിധായകന്‍ വിഷ്‌ണു ഭരതന്‍റേതാണ് കഥ. ബിഗില്‍ ബാലകൃഷ്‌ണന്‍ മൂലകഥയും നിര്‍വഹിക്കും. കോസ്റ്റ്യും - ഡിനോ ഡേവിഡ്, മേക്കപ്പ്‌ - റോണെക്‌സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഷാജി നടുവില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഷിനോജ് ഓടാണ്ടിയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിഷോര്‍ പുറകാട്ടിരി, ചീഫ് അസോസിയേറ്റ് - രാഹുല്‍ ആര്‍.ശര്‍മ, സ്‌റ്റില്‍സ് - റിച്ചാര്‍ഡ് ആന്‍റണി, പരസ്യകല - യെല്ലോടൂത്ത്, പിആര്‍ഒ - മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്.

അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന മറ്റൊരു പുതിയ ചിത്രമാണ് 'ഗഗനചാരി' Gaganachari. ഗോകുല്‍ സുരേഷ് Gokul Suresh നായകനായെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സയന്‍സ് ഫിക്ഷനും കോമഡിയും കൗതുകവും ഉണര്‍ത്തുന്നതായിരുന്നു ട്രെയിലര്‍. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനാര്‍ക്കലി മരക്കാര്‍ Anarkali Marikar ആണ് നായികയായെത്തുന്നത്. സിനിമയില്‍ ഒരു ഏലിന്‍റെ വേഷത്തിലാണ് അനാര്‍ക്കലി മരക്കാര്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Also Read:Gaganachari Trailer | വര്‍ഷം 2043, അന്യഗ്രഹ ജീവികളുമായി 'ഗഗനചാരി' ട്രെയിലര്‍; ഏലിയനായി അനാര്‍ക്കലി മരക്കാര്‍

ABOUT THE AUTHOR

...view details