കേരളം

kerala

ETV Bharat / entertainment

റിലീസ് അറിയിച്ച് ആകാശത്ത് തുനിവ് പോസ്‌റ്റര്‍; ദുബായ്‌ സ്‌കൈ ഡൈവിംഗ് വീഡിയോ വൈറല്‍ - Thunivu theatre release

Thunivu Dubai Sky Dive video: ദുബായില്‍ തുനിവിന്‍റെ പ്രൊമോഷന്‍ പൊടിപൊടിക്കുന്നു. റിലീസിനോടടുക്കുന്ന സിനിമയുടെ പുതിയ പ്രൊമോഷന്‍ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ആകാശത്ത് പോസ്‌റ്റര്‍ പാറിച്ച് തുനിവ്  Thunivu Pongal Dubai Sky Dive video viral  Thunivu Pongal Dubai Sky Dive video  Ajith Thunivu Pongal  Ajith Thunivu  Thunivu Pongal  Ajith  Thunivu  തുനിവ്  തുനിവ് റിലീസ്  തുനിവ് പൊങ്കല്‍ റിലീസ്  ദുബൈ സ്‌കൈ ഡൈവിംഗ് വീഡിയോ  Thunivu Pongal release  Thunivu Dubai Sky Dive video  Manju Warrier in Ajith Thunivu  Ajith Kumar H Vinod movies  Thunivu crew  Thunivu theatre release
റിലീസ് അറിയിച്ച് ആകാശത്ത് പോസ്‌റ്റര്‍ പാറിച്ച് തുനിവ്

By

Published : Jan 6, 2023, 4:40 PM IST

Thunivu Dubai Sky Dive video: അജിത് ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് 'തുനിവ്'. 'തുനിവി'ന്‍റെ ഓരോ പുതിയ വിശേഷങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അജിത്ത് ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സ്‌കൈ ഡൈവിംഗ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Thunivu Pongal release: ചിത്രം പൊങ്കല്‍ റിലീസായി എത്തുമെന്ന് അറിയിച്ച് കൊണ്ട് സ്‌കൈ ഡൈവിംഗ് നടത്തി ആകാശത്ത് തുനിവ് പോസ്‌റ്റര്‍ പാറിക്കുന്നതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ലൈക്ക ആണ് സിനിമയുടെ ഡിസ്‌ട്രിബ്യൂഷന്‍ റൈറ്റ്‌സ്‌ സ്വന്തമാക്കിയിരിക്കുന്നത്.

Manju Warrier in Ajith Thunivu: എച്ച് വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് അജിത്തിന്‍റെ നായിക. സിനിമയില്‍ കണ്‍മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ്‌ ചിത്രം കൂടിയാണ് 'തുനിവ്'. ധനുഷ് നായകനായെത്തിയ അസുരന്‍ ആയിരുന്നു നടിയുടെ ആദ്യ തമിഴ്‌ ചിത്രം.

Ajith Kumar H Vinod movies: ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുഗു നടന്‍ അജയ്‌ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. 'നേര്‍കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം അജിത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തുനിവ്'.

Thunivu crew: ബോണി കപൂര്‍ ആണ് സിനിമയുടെ നിര്‍മാണം. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് സുപ്രീം സുന്ദര്‍ ആണ്.

Thunivu theatre release: അഞ്ച് ഭാഷകളിലായി പൊങ്കല്‍ റിലീസായി ജനുവരി 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടിയിലും എത്തും. 'തുനിവി'ന്‍റെ ഒടിടി പാര്‍ട്‌ണറെയും ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് ചിത്രം സ്‌ട്രീം ചെയ്യുക.

Also Read:'ധൈര്യമുണ്ടെങ്കില്‍ വിജയം നമ്മുടെതാണ്'; ട്രെന്‍ഡായി അജിത്തിന്‍റെ ഗാങ്‌സ്‌റ്റാ ഗാനം

ABOUT THE AUTHOR

...view details