തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുനിവ്'. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. സിനിമയിലെ 'ചില്ല ചില്ല' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
ഗാനം ട്രെന്‍ഡിങിലും സ്ഥാനം പിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഏഴാം സ്ഥാനത്താണ് ഗാനം ഇടം പിടിച്ചിരിക്കുന്നത്. ഗാന രംഗത്തില്‍ തകര്‍പ്പന്‍ നൃത്ത ചുവടുകളുമായാണ് അജിത്തും മഞ്ജു വാര്യരും എത്തിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍, വൈശാഖ്, ഗിബ്രാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ വൈബ് ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖിന്‍റെ വരികള്‍ക്ക് ഗിബ്രാന്‍ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സ്‌റ്റില്ലുകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സ്‌റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തിരുന്നു. ചിത്രത്തിലെ മഞ്ജുവിന്‍റെയും അജിത്തിന്‍റെയും സ്‌റ്റൈലിഷ് സ്‌റ്റില്ലുകളായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
'കെജിഎഫ്', 'സര്‍പ്പട്ട പരമ്പരൈ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജോണ്‍ കൊക്കനും 'തുനിവി'ല്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അജിത്തിന്‍റെ പ്രതിനായകനായാണ് ചിത്രത്തില്‍ ജോണ്‍ കൊക്കന്‍ പ്രത്യക്ഷപ്പെടുന്നത്.
പൊങ്കല്‍ റിലീസായി 2023 ജനുവരി 11നാണ് 'തുനിവ്' റിലീസിനെത്തുക. പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രം ഒരേ സമയം അഞ്ച് ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുന്നത്. തിയേറ്റര്‍ റിലീസിന് ശേഷം സിനിമ ഒടിടിയിലും സ്‌ട്രീം ചെയ്യും. നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് 'തുനിവ്' ഒടിടിയില്‍ സ്‌ട്രീമിങ് നടത്തുക.
'നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോണി കപൂര്‍ ആണ് സിനിമയുടെ നിര്‍മാണം. ബോണി കപൂറുമൊന്നിച്ചുള്ള അജിത്തിന്‍റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. നിരവ് ഷാ ഛായാഗ്രഹണവും ഗിബ്രാന്‍ സംഗീതവും നിര്‍വഹിക്കും. സുപ്രീം സുന്ദര്‍ ആണ് സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുക.
Also Read:തമിഴില്‍ പിന്നണി ഗായികയായി മഞ്ജു വാര്യര്‍; അജിത് ചിത്രത്തിന് വേണ്ടി പാടി നടി