ഹൈദരാബാദ് (തെലങ്കാന):ബോളിവുഡ് നടനും സംവിധായകനുമായ അജയ് ദേവ്ഗണിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് റൺവേ 34. ചിത്രത്തിന്‍റെ റിലീസ് അടുക്കുമ്പോള്‍ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും കൂടിയായ അജയ് ദേവ്ഗൺ പ്രമോഷന്‍റെ തിരക്കിലാണ്. പ്രൊമോഷന്‍ വേളയിൽ, മകൾ നിസ ദേവ്ഗണിന്റെ ബോളിവുഡ് സ്വപ്‌നങ്ങളെക്കുറിച്ചും അജയ് സംസാരിച്ചു.
അഭിമുഖത്തിനിടെ, 53-കാരനായ നടനോടും ഭാര്യ കജോളിനോടും മക്കളായ നിസയുടെയും യുഗിന്‍റെയും സിനിമ അരങ്ങേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മക്കള്‍ക്ക് തങ്ങളില്‍ നിന്ന് ഒരു തരത്തിലുള്ള സമ്മർദ്ദവും ഉണ്ടാകില്ലെന്നും കുട്ടികളുടെ ഭാവിക്കായി എന്ത് തീരുമാനമെടുത്താലും താനും കജോളും അവരെ സഹായിക്കുമെന്നും തന്റെ കുട്ടികൾ ഏത് വഴി സ്വീകരിച്ചാലും അവർ അതിൽ വിശ്വസിക്കണമെന്നും മികവ് പുലർത്താൻ കഠിനമായി പരിശ്രമിക്കണമെന്നും താരം പറഞ്ഞു.