ഹൈദരാബാദ്: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്നതിനെ ചൊല്ലി ബോളിവുഡ് നടൻ അജയ് ദേവ്ഗണും തെന്നിന്ത്യൻ സിനിമാതാരം കിച്ച സുദീപും തമ്മിൽ വാക്പോരിന് തുടക്കമിട്ടതിന് പിന്നാലെ പ്രസ്‌താവനയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്ത്. സുദീപിനെ അനുകൂലിച്ചുകൊണ്ടാണ് സംവിധായകൻ രാം ഗോപാൽ വർമ്മയും രംഗത്തു വന്നത്.
അജയ് ദേവ്ഗണിന്‍റെ ഹിന്ദി ട്വീറ്റിന് നിങ്ങൾ കന്നഡയിൽ ഉത്തരം നൽകിയാൽ എന്തുചെയ്യുമെന്നും പ്രത്യേക ഭാഷയില്ലെന്നും വടക്കും തെക്കുമില്ലെന്നും എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു. ഉത്തരേന്ത്യന്‍ താരങ്ങള്‍ ദക്ഷിണേന്ത്യൻ താരങ്ങളോട് അസൂയപ്പെടുന്നുവെന്നും വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ഹിന്ദി ഇനി ഒരു ദേശീയ ഭാഷയല്ലെന്നും ബോളിവുഡിലും പാന്‍ ഇന്ത്യന്‍ സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും കിച്ച സുദീപ് പറഞ്ഞതോടെയാണ് വിവാദത്തിന് തുടക്കമായത്. ഒരു പാൻ ഇന്ത്യ ഫിലിം (കെജിഎഫ് 2) കന്നഡയിൽ നിർമ്മിച്ചതാണെന്ന് ആരോ പറഞ്ഞു, എനിക്ക് ഒരു ചെറിയ തിരുത്തൽ വരുത്താൻ ആഗ്രഹമുണ്ട്. സിനിമകള്‍ അവര്‍ തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്‌ത് ബുദ്ധിമുട്ടുകയാണ്. നമ്മള്‍ ഇന്ന് എല്ലായിടത്തും പോകുന്ന സിനിമകൾ ചെയ്യുന്നു എന്നാണ് കിച്ച സുദീപ് ട്വിറ്ററില്‍ കുറിച്ചത്.