കേരളം

kerala

ETV Bharat / entertainment

7 വര്‍ഷങ്ങള്‍ക്ക് ശേഷവും ജോര്‍ജുകുട്ടി എന്ന വിജയുടെ കുടുംബം വേട്ടയാടപ്പെടുന്നു; ദൃശ്യം 2 ഹിന്ദി ട്രെയിലര്‍ - ajay devgan

Drishyam 2 trailer: ദൃശ്യം 2 ഹിന്ദി ട്രെയിലര്‍ പുറത്തിറങ്ങി. ഗോവയിലായിരുന്നു ട്രെയിലര്‍ ലോഞ്ച്‌. സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍ ട്രെയിലര്‍ ലോഞ്ച്‌ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Drishyam 2 trailer  Past comes back to haunt Vijay Salgaonkar  Vijay Salgaonkar and his family  ദൃശ്യം 2 ഗംഭീര ട്രെയിലര്‍  ദൃശ്യം 2  ദൃശ്യം 2 ട്രെയിലര്‍  Sam disappearance case  Akshaye Khanna as investigating officer  Drishyam 2 cast and crew  Drishyam 2 release  Drishyam sequel  അജയ്‌ ദേവ്‌ഗണ്‍  ദൃശ്യം  മോഹന്‍ലാല്‍
7 വര്‍ഷങ്ങള്‍ക്ക് ശേഷവും വിജയുടെ കുടുംബം വേട്ടയാടപ്പെടുന്നു; ദൃശ്യം 2 ഗംഭീര ട്രെയിലര്‍ പുറത്ത്

By

Published : Oct 17, 2022, 7:23 PM IST

Updated : Oct 17, 2022, 9:38 PM IST

Drishyam 2 trailer: മലയാളം, തെലുഗു, കന്നഡ പതിപ്പുകള്‍ക്ക് പിന്നാലെ അജയ്‌ ദേവ്‌ഗണ്‍ നായകനായ 'ദൃശ്യം 2' ഹിന്ദി പതിപ്പും റിലീസിനൊരുങ്ങുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗോവ പഞ്ജിം ഇനോക്‌സ്‌ സിനിമാസിലാണ് 'ദൃശ്യം 2' ഹിന്ദി ട്രെയിലര്‍ ലോഞ്ച് നടന്നത്. അജയ്‌ ദേവ്‌ഗണ്‍, തബു, അക്ഷയ്‌ ഖന്ന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Sam disappearance case: ഏഴ് വർഷത്തിന് ശേഷവും സാമിന്‍റെ തിരോധാനത്തില്‍ തന്‍റെ കുടുംബം വേട്ടയാടപ്പെടുകയാണെന്ന് അജയ്‌ ദേവ്‌ഗണിന്‍റെ കഥാപാത്രം വിജയ് സല്‍ഗോണ്‍കര്‍ പറയുന്നതാണ് ട്രെയിലറിലുളളത്. സാം തിരോധാന കേസിന്‍റെ അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

Akshay Khanna as investigating officer: വിജയുടെ കുറ്റം കണ്ടുപിടിക്കാനെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വേഷമാണ് അക്ഷയ് ഖന്നയ്‌ക്ക്. എന്നാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നു. സാമിന്‍റെ അമ്മയുടെ വേഷത്തില്‍ തബുവും പ്രത്യക്ഷപ്പെടുന്നു. മുന്‍ ഐജിയുടെ വേഷമാണ് തബുവിന്.

Drishyam 2 cast and crew: ഇഷിത ദത്ത, അക്ഷയ്‌ ഖന്ന, രജത് കപൂര്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പനോരമ സ്‌റ്റുഡിയോസ്, വിയാകോം 18 സ്‌റ്റുഡിയോസ്, ടി സീരീസ് ഫിലിംസ്‌ എന്നീ ബാനറുകളില്‍ അഭിഷേക് പതക്, ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്‌, കൃഷന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Drishyam 2 release: 2022 നവംബര്‍ 18ന് ചിത്രം തിയേറ്ററുകളിലെത്തും. റിലീസ് ദിനത്തില്‍ സിനിമയുടെ ടിക്കറ്റുകള്‍ക്ക് അണിയറപ്രവര്‍ത്തകര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ആദ്യ ദിനം പകുതി പൈസയ്‌ക്ക് കാണാനുള്ള ഓഫറാണ് അണിയറക്കാര്‍ ഒരുക്കിയത്. ഒക്‌ടോബര്‍ രണ്ടിന് ബുക്ക് ചെയ്‌തവര്‍ക്കാണ് ഈ ഇളവ് ലഭ്യമാവുക.

Drishyam sequel: ദേശീയ പുരസ്‌കാര ജേതാവ് നിഷികാന്ത് കാമത്തിന്‍റെ ഹിറ്റ് ത്രില്ലര്‍ ദൃശ്യം (2015) സിനിമയുടെ രണ്ടാം ഭാഗമാണ് ദൃശ്യം 2. 2020ല്‍ അദ്ദേഹം മരണപ്പെട്ടതിനെ തുടര്‍ന്ന് അഭിഷേക് പതക് ആണ് ദൃശ്യം രണ്ടാം ഭാഗം സംവിധാനം ചെയ്‌തത്‌. മോഹന്‍ലാല്‍ ജോര്‍ജുകുട്ടിയായി വീണ്ടും എത്തിയ ദൃശ്യം 2 ഒടിടി റിലീസിലൂടെ മലയാളത്തില്‍ ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റായിരുന്നു.

Also Read: മുരളി ഗോപിക്ക് പകരക്കാരനോ അക്ഷയ്‌ ഖന്ന ? ; ദൃശ്യം 2 പുതിയ പോസ്‌റ്റര്‍ പുറത്ത്

Last Updated : Oct 17, 2022, 9:38 PM IST

ABOUT THE AUTHOR

...view details