തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ അജയ് ദേവ്‌ഗണിന്‍റെ 'ദൃശ്യം 2' ഇനി ഒടിടിയില്‍. 'ദൃശ്യം 2' ഒടിടിയില്‍ സ്‌ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിങ് നടത്തുന്നത്. എന്നാല്‍ ആമസോണ്‍ പ്രൈമില്‍ വാടകയ്‌ക്കാണ് ചിത്രം ലഭ്യമാകുക.
വിജയ് സാല്‍ഗോന്‍കറായി അജയ് ദേവ്‌ഗണ്‍ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്‌ചവച്ചിരിക്കുന്നത്. ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും സിനിമയില്‍ തകര്‍ത്തഭിനയിച്ചു.
അഭിഷേക് പതക് ആണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020ല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് സിനിമയുടെ രണ്ടാം പതിപ്പിന്‍റെ സംവിധാനം അഭിഷേക് പതക് ഏറ്റെടുത്തത്.
ഭൂഷന്‍ കുമാര്‍, അഭിഷേക് പതക്, കുമാര്‍ മങ്കട് പതക്, കൃഷന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. വൈക്കം 18 സ്‌റ്റുഡിയോസ്, പനോരമ സ്‌റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. സുധീര്‍ കെ ചൗധരിയാണ് ഛായാഗ്രഹണം. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read:റിലീസ് ചെയ്‌ത് ഒരാഴ്‌ചയ്‌ക്കുളളില്‍ 100 കോടി; ബോളിവുഡിന് പുത്തനുണര്‍വായി ദൃശ്യം 2 റീമേക്ക്