കേരളം

kerala

ETV Bharat / entertainment

ഐശ്വര്യ ഇനി സൈക്കോളജിക്കല്‍ ത്രില്ലറില്‍; ടൈറ്റില്‍ പങ്കുവച്ച് താരം - വട ചെന്നൈ

Aishwarya Rajesh Tamil Hindi bilingual film: സൈക്കോളജിക്കല്‍ ത്രില്ലറില്‍ അഭിനയിക്കാനൊരുങ്ങി ഐശ്വര്യ രാജേഷ്‌. ഒരേ സമയം തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

Aishwarya Rajesh Tamil Hindi bilingual film  Psychological thriller titled Manik  Manik shooting  Manik  Aishwarya Rajesh  Aishwarya Rajesh Bollywood movies  Aishwarya Rajesh upcoming movies  Aishwarya Rajesh career best movies  ഐശ്വര്യ ഇനി സൈക്കോളജിക്കല്‍ ത്രില്ലറില്‍  ഐശ്വര്യ രാജേഷ്‌  മാണിക്ക്  കാക്ക മുട്ടൈ  വട ചെന്നൈ
ഐശ്വര്യ ഇനി സൈക്കോളജിക്കല്‍ ത്രില്ലറില്‍; ടൈറ്റില്‍ പങ്കുവച്ച് താരം

By

Published : Nov 4, 2022, 5:05 PM IST

Aishwarya Rajesh Tamil Hindi bilingual film: പുതിയ സിനിമയുടെ തിരക്കിലാണിപ്പോള്‍ തെന്നിന്ത്യന്‍ താരസുന്ദരി ഐശ്വര്യ രാജേഷ്. തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തമിഴിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രത്തിന് 'മാണിക്ക്' എന്നാണ് പേരിട്ടിരിക്കുന്നത്. 'ലുഡോ', 'ജഗ്ഗ ജാസൂസ്', 'ഛത്രസല്‍' തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് സമ്രത്ത് ചക്രബര്‍ത്തിയാണ് 'മാണിക്കി'ന്‍റെ സംവിധാനം.

Aishwarya Rajesh about Manik: 'മാണിക്ക്' സെറ്റിലെ ഒരു ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു ഐശ്വര്യ തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 'മാണിക്കിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും ആദരവും. ഇതിനായി കാത്തിരിക്കുന്നു. നവംബര്‍ രണ്ടിന്‌ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സമ്രത്ത് ചക്രബര്‍ത്തി സാറാണ് സംവിധാനം', ഇപ്രകാരമാണ് ചിത്രം പങ്കുവച്ച് ഐശ്വര്യ ട്വീറ്റ്‌ ചെയ്‌തത്.

Psychological thriller titled Manik: ഒരു സൈക്കോളജിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം സിനിമയുടെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംയുക്ത ഷണ്‍മുഖനാഥന്‍, വിവേക് പ്രസന്ന, സ്വാര്‍ കാംബ്ലെ, സായ്‌ ജനനി തുടങ്ങിയവര്‍ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യയാണ് സിനിമയുടെ നിര്‍മാണം. നൈനിത്താലില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. 2023ലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Aishwarya Rajesh Bollywood movies: ഐശ്വര്യയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ് 'മാണിക്ക്'. 2017ല്‍ പുറത്തിറങ്ങിയ 'ഡാഡി'യിലൂടെയാണ് ഐശ്വര്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'ഡ്രൈവര്‍ ജമുന' ആണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങളില്‍ ഒന്ന്. മലയാളം, തമിഴ്‌, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ ഇന്നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 2020ല്‍ പുറത്തിറങ്ങിയ 'വാനം കൊട്ടട്ടും' എന്ന സിനിമയ്‌ക്ക് ശേഷമുള്ള നടിയുടെ ആദ്യ ബിഗ്‌ സ്‌ക്രീന്‍ റിലീസ് കൂടിയാണ് 'ഡ്രൈവര്‍ ജമുന'.

Aishwarya Rajesh upcoming movies: ഗൗതം വാസുദേവ മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ധ്രുവനച്ചത്തിരം' ആണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രങ്ങളില്‍ ഒന്ന്. ചിയാന്‍ വിക്രമാണ് സിനിമയില്‍ നായകന്‍. അര്‍ജുന്‍ ചിത്രം 'തീയവര്‍ കുലൈഗല്‍ നടുംഗ', വിഷ്‌ണു വിശാലിന്‍റെ 'മോഹന്‍ദാസ്', 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' റീമേക്ക്, എസ്‌.ജി ചാള്‍സിനൊപ്പം 'സൊപ്പന സുന്ദരി', 'ഫര്‍ഹാന', 'ഇടം പൊരുള്‍ യെവള്‍' തുടങ്ങിയവയാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.

Aishwarya Rajesh latest movies: ഐശ്വര്യയുടേതായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. 'പുലിമട' എന്ന മലയാള സിനിമയാണ് താരത്തിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്‌. ജോജു ജോര്‍ജാണ് സിനിമയില്‍ നായകനായെത്തുന്നത്.

Aishwarya Rajesh career best movies: 'കാക്ക മുട്ടൈ', 'കനാ', 'വട ചെന്നൈ' തുടങ്ങി തമിഴ്‌ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഐശ്വര്യ രാജേഷ്‌. 'കാക്കാ മുട്ടൈ'യിലെ മികച്ച പ്രകടനത്തിന് തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ഐശ്വര്യയ്‌ക്ക്. 'സുഴല്‍' എന്ന തമിഴ്‌ വെബ്‌ സീരീസിലും താരം വേഷമിട്ടിരുന്നു.

Also Read:അമല പോള്‍ ഇനി അജയ്‌ ദേവ്‌ഗണിനൊപ്പം; ബോളിവുഡ്‌ അരങ്ങേറ്റം കൈതി റീമേക്കിലൂടെ..

ABOUT THE AUTHOR

...view details