ബോളിവുഡ് സിനിമാലോകത്ത് വലിയ ആരാധകരുളള താരകുടുംബമാണ് ഐശ്വര്യ റായ് ബച്ചന്‍റേത്. ഐശ്വര്യയ്‌ക്കൊപ്പം ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയുമൊക്കെ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകളുടെ ജനനശേഷം കുഞ്ഞിനെ നോക്കാനായി സിനിമയില്‍ നിന്നും കുറച്ചുവര്‍ഷങ്ങള്‍ മാറിനിന്നിരുന്നു ഐശ്വര്യ.
ഭാര്യക്ക് പുറമെ അഭിഷേക് ബച്ചനും സിനിമാതിരക്കുകളില്‍ നിന്ന് മാറി ആരാധ്യയ്ക്കായി സമയം കണ്ടെത്തി. മകളുടെ വിശേഷങ്ങള്‍ ഐശ്വര്യ റായ് തന്നെയാണ് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പങ്കുവച്ചിട്ടുളളത്. ആരാധ്യ കുറച്ച് വലുതായ ശേഷമാണ് നടി ബോളിവുഡിലേക്ക് വീണ്ടും എത്തിയത്.
ജനനം മുതല്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് ആരാധ്യ ബച്ചന്‍. ഐശ്വര്യയ്ക്കും അഭിഷേകിനും പുറമെ ആരാധ്യയുടെ വിശേഷങ്ങള്‍ അറിയാനും പാപ്പരാസികള്‍ അവരെ പിന്തുടരാറുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിവലിന് പോകാന്‍ മാതാപിതാക്കള്‍ക്കൊപ്പം മുംബൈ ഏയര്‍പോര്‍ട്ടിലെത്തിയ ആരാധ്യ ബച്ചന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഒരിടവേളയ്ക്ക് ശേഷമാണ് താരപുത്രി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ കണ്ട് ആരാധ്യയ്ക്ക് വന്ന മാറ്റമാണ് സമൂഹ മാധ്യമങ്ങളിലെ സംസാരം. കുറച്ചുകൂടി നീളം വച്ച ആരാധ്യ ഇപ്പോള്‍ അമ്മയുടെ തോളിനൊപ്പം എത്തിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ താരപുത്രിയുടെ മുഖത്തും മാറ്റങ്ങള്‍ പ്രകടമാണ്.
തിങ്കളാഴ്ച(മേയ് 16) രാത്രിയാണ് താരകുടുംബം മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്രാന്‍സിലേക്ക് പറന്നത്. തങ്ങളെ കാത്തുനിന്ന മാധ്യമങ്ങളെ നിരാശരാക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത ശോഷമാണ് താരകുടുംബം വിമാനത്തില്‍ പറന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ റായ് ബച്ചന്‍.
അമ്മയ്‌ക്കൊപ്പം മുന്‍പ് മകള്‍ ആരാധ്യയും കാനില്‍ പങ്കെടുത്തിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്‌ത ദേവദാസി എന്ന ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയറിനായി 2002ലാണ് ഐശ്വര്യ ആദ്യമായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തത്. 75ാമത് ചലച്ചിത്രോത്സവം ആണ് ഇത്തവണ നടക്കുന്നത്.
ഐശ്വര്യ റായ്ക്ക് പുറമെ ബോളിവുഡ് താരസുന്ദരി ദീപിക പദുകോണും കാനില്‍ പങ്കെടുക്കുന്നുണ്ട്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യ റായിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. രജനീകാന്ത് ചിത്രം എന്തിരനില്‍ അഭിനയിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി വീണ്ടും തമിഴില്‍ എത്തുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം സെപ്റ്റംബറിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.