കേരളം

kerala

ETV Bharat / entertainment

'അന്ന് ഗുരുവായൂരില്‍ വച്ച് മോശമായൊരു സംഭവം നേരിട്ടു'; വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്‌മി - Aishwarya Lekshmi open ups her bad experience

Aishwarya Lekshmi open ups her bad experience: ചെറുപ്പകാലത്ത് ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്‌മി. കോയമ്പത്തൂരില്‍ വച്ച് സിനിമ പ്രൊമോഷനിടെയും മോശം അനുഭവം ഉണ്ടായതായി നടി പറയുന്നു.

Aishwarya Lekshmi reveals about her bad experience  Aishwarya Lekshmi  വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്‌മി  ഐശ്വര്യ ലക്ഷ്‌മി  Aishwarya Lekshmi open ups her bad experience  മോശം അനുഭവം പറഞ്ഞ് ഐശ്വര്യ ലക്ഷ്‌മി
'അന്ന് ഗുരുവായൂരില്‍ വച്ച് മോശമായൊരു സംഭവം നേരിട്ടു'; വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്‌മി

By

Published : Dec 7, 2022, 5:38 PM IST

താന്‍ നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്‌മി. എല്ലാ സ്‌ത്രീകള്‍ക്കും ജീവിതത്തില്‍ ഇത്തരത്തിലുളള മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവും. തന്‍റെ ചെറുപ്പക്കാലത്ത് അത്തരമൊരു സംഭവം ഉണ്ടായെന്നും അന്ന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും നടി പറയുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. 'എല്ലാ സ്‌ത്രീകളുടെയും ജീവിതത്തില്‍ മോശമായ സ്‌പര്‍ശം നേരിടേണ്ടി വന്നിട്ടുണ്ടാവും. മോശമായി സ്‌പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്‌നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്നു പോവുന്നു. ചെറുപ്പത്തില്‍ ഗുരുവായൂരില്‍ വച്ച് അങ്ങനെ ഒരു സംഭവം എനിക്കും നേരിടേണ്ടി വന്നു.

കോയമ്പത്തൂരില്‍ വച്ച് ഒരു സിനിമ പ്രൊമോഷനിടെയും അങ്ങനെ സംഭവിച്ചു. ഇപ്പോള്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ ഞാന്‍ പ്രതികരിക്കും. പക്ഷേ ചെറിയ പ്രായത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്ക് അറിയില്ലല്ലോ. അത്തരം കാര്യങ്ങള്‍ പിന്നീടും നമ്മുടെ മനസില്‍ നില്‍ക്കും.

അന്ന് ഗുരുവായൂരില്‍ മഞ്ഞയില്‍ സ്‌ട്രോബറി പ്രിന്‍റുകള്‍ ഉള്ള ഉടുപ്പായിരുന്നു ധരിച്ചത്. മഞ്ഞ നിറമുള്ള വസ്‌ത്രം ധരിച്ചാല്‍ മോശമായി എന്തെങ്കിലും നടക്കുമെന്ന് പിന്നീട് കുറേക്കാലം ഞാന്‍ കരുതിയിരുന്നു. പക്ഷേ പിന്നെ ഞാനതിനെ തരണം ചെയ്‌തു. ഇപ്പോള്‍ ഞാന്‍ കൂടുതലായും ധരിക്കുന്ന കളര്‍ മഞ്ഞയാണ്.

ഇത്തരം പ്രശ്‌നങ്ങളില്‍ മാറ്റമുണ്ടാകുമോ എന്നെനിക്കറിയില്ല. 'ഗാര്‍ഗി' പോലുള്ള സിനിമകളില്‍ അവ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം സിനിമകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ചര്‍ച്ചയാവണം', ഐശ്വര്യ ലക്ഷ്‌മി പറഞ്ഞു.

Also Read:വിഷ്‌ണു വിശാലിന്‍റെ നായികയായി ഐശ്വര്യ ലക്ഷ്‌മി, ഗട്ട കുസ്‌തി റിലീസ് തീയതി പുറത്ത്

ABOUT THE AUTHOR

...view details