ഗോസിപ്പുകള്‍ക്കും കമന്‍റുകള്‍ക്കും മറുപടി നല്‍കി നടി ഐശ്വര്യ ലക്ഷ്‌മി. കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരുന്നു. കുറിപ്പിന്‍റെ സ്ഥാനത്ത് ഒരു ഹാര്‍ട്ട് ഇമോജിയാണ് താരം പങ്കുവച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.
ഐശ്വര്യയും അര്‍ജുന്‍ ദാസും പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ വാര്‍ത്തകളോട് പ്രചരിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന ഗോസിപ്പുകളില്‍ യാതൊരു സത്യവുമില്ലെന്ന് നടി ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ ആരാധകരെ അറിയിച്ചു. അര്‍ജുന്‍ ദാസും താനും നല്ല സുഹൃത്തുക്കള്‍ ആണെന്നും ഐശ്വര്യ വ്യക്തമാക്കി.
'എന്‍റെ അവസാനത്തെ പോസ്‌റ്റിനെ കുറിച്ച്. അത് ഈ രീതിയില്‍ എത്തിച്ചേരുമെന്ന് കരുതിയില്ല. ഞങ്ങള്‍ കണ്ടു മുട്ടി. ഒരു ചിത്രം പകര്‍ത്തി. മറ്റൊന്നുമില്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇന്നലെ മുതലേ എനിക്ക് സന്ദേശം അയക്കുന്ന അര്‍ജുന്‍ ദാസ് ആരാധകരോട്, അദ്ദേഹം നിങ്ങളുടേത് മാത്രമാണ്.'-ഇപ്രകാരമാണ് ഐശ്വര്യ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
'പുത്തം പുതു കാലൈ വിടിയാത' എന്ന തമിഴ് ആന്തോളജിയില്‍ ഐശ്വര്യയും അര്‍ജുനും അഭിനയിച്ചിരുന്നു. അഞ്ച് കഥകള്‍ ഉണ്ടായിരുന്ന സീരീസില്‍ 'ലോണേഴ്‌സ്' എന്ന കഥയിലാണ് അര്‍ജുന്‍ എത്തിയത്. 'നിഴല്‍ തരും ഇദം' എന്ന കഥയിലാണ് ഐശ്വര്യ അഭിനയിച്ചത്.