കേരളം

kerala

ETV Bharat / entertainment

അഹാനയ്‌ക്ക് മാല ചാര്‍ത്തി ഷൈന്‍; 'അടി' ടീസര്‍ ശ്രദ്ധേയം - ദസറ

അഹാന ഷൈന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം അടി. അടിയുടെ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

Ahaana Krishna Shine Tom Chacko Adi Movie Teaser  Ahaana Krishna Shine Tom Chacko Adi  Adi Movie Teaser  Ahaana Krishna  Shine Tom Chacko  Adi Movie  Adi  അഹാനയ്‌ക്ക് മാല ചാര്‍ത്തി ഷൈന്‍  അടി ടീസര്‍ ശ്രദ്ധേയം  അഹാന ഷൈന്‍ കൂട്ടുകെട്ടില്‍ അടി  അടിയുടെ ടീസര്‍ പുറത്ത് വിട്ട്  അടിയുടെ ടീസര്‍  അടി  അഹാന ഷൈന്‍  അഹാന കൃഷ്‌ണ  ഷൈന്‍ ടോം ചാക്കോ  നാന്‍സി റാണി  ആറാം തിരുകല്‍പ്പന  ഹിഗ്വിറ്റ  നീളവെളിച്ചം  ലൈവ്  ദസറ  വെള്ളേപ്പം
അഹാനയ്‌ക്ക് മാല ചാര്‍ത്തി ഷൈന്‍

By

Published : Mar 29, 2023, 8:14 AM IST

അഹാന കൃഷ്‌ണ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രാണ് 'അടി'. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. പതിവ് റോളുകളില്‍ നിന്നും വ്യത്യസ്‌തമാകും ചിത്രത്തില്‍ അഹാനയുടെ വേഷമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ അഹാനയും ഷൈന്‍ ടോം ചാക്കോയും മാത്രമാണ് ഉള്ളത്. അഹാനയുടെ കഴുത്തില്‍ മാല ചാര്‍ത്തുന്ന ഷൈന്‍ ടോം ചാക്കോയെയാണ് ടീസറില്‍ കാണാനാവുക.

പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പരസ്‌പം മുഖത്തോട് മുഖം നോക്കിയിരിക്കുന്ന അഹാനയും ഷൈനുമാണ് പോസ്‌റ്ററില്‍. അഹാന കൃഷ്‌ണയുടെ ജന്മദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഫസ്‌റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. അഹാനയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ദുല്‍ഖര്‍ സല്‍മാനും പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

'പിറന്നാള്‍ ആശംസകള്‍ അഹാന. ഞാനും വേഫാറര്‍ ടീമും ചേര്‍ന്ന് നല്‍കുന്ന ഒരു ചെറിയ സമ്മാനമാണിത്. 'അടി'യിലെ ഗീതികയെ ഗംഭീരവും ജീവസുറ്റതും ആക്കിയിട്ടുണ്ട് അഹാന. അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാന്‍. മനോഹരമായ ഒരു വര്‍ഷമാകട്ടെ മുന്നിലുള്ളത്' - ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പോസ്‌റ്റിന് പിന്നാലെ ദുല്‍ഖറിന് നന്ദി പറഞ്ഞ് അഹാനയും രംഗത്തെത്തിയിരുന്നു. 'ഒരുപാട് നന്ദി ദുല്‍ഖര്‍. ഇതെനിക്ക് ഏറെ മൂല്യം ഉള്ളതാണ്. എന്നെ ഇത് ഒരുപാട് സന്തോഷിപ്പിക്കുന്നു. ലോകം നമ്മുടെ സിനിമ കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണിപ്പോള്‍' - ഇപ്രകാരമാണ് അഹാന കുറിച്ചത്.

പ്രശോഭ്‌ വിജയന്‍ ആണ് സിനിമയുടെ സംവിധാനം. 'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ്‌ വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വേഫാറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാണം. 'കുറുപ്പ്', 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകന്‍' എന്നീ സിനിമകള്‍ക്ക് ശേഷം വേഫാറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രം കൂടിയാണ് അടി.

അഹാന, ഷൈന്‍ ടോം ചാക്കോ എന്നിവരെ കൂടാതെ ധ്രുവന്‍, ശ്രീകാന്ത് ദാസന്‍, ബിറ്റോ ഡേവിഡ്‌ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രതീഷ്‌ രവിയാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കുക. ഫായിസ് സിദ്ധിഖ് ആണ് ഛായാഗ്രഹണം. 'സുഡാനി ഫ്രം നൈജീരിയ' ഫെയിം നൗഫല്‍ എഡിറ്റിങ് നിര്‍വഹിക്കും. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. ആലുവയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം.

അതേസമയം ജോസഫ്‌ മനു ജോസഫ്‌ സംവിധാനം ചെയ്‌ത 'നാന്‍സി റാണി'യാണ് അഹാനയുടെ മറ്റൊരു പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2014ല്‍ രാജീവ് രവിയുടെ 'ഞാന്‍ സ്‌റ്റീവ് ലോപ്‌സ്‌' എന്ന സിനിമയിലൂടെയായിരുന്നു അഹാനയുടെ സിനിമയിലേയ്‌ക്കുള്ള അരങ്ങേറ്റം. പിന്നീട് നിവിന്‍ പോളിക്കൊപ്പം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', ടൊവിനോ തോമസിനൊപ്പം 'ലൂക്ക', ശങ്കര്‍ രാമകൃഷ്‌ണനൊപ്പമുള്ള 'പതിനെട്ടാം പടി' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

'ദസറ', 'ഹിഗ്വിറ്റ', 'നീളവെളിച്ചം', 'ലൈവ്', 'വെള്ളേപ്പം', 'ആറാം തിരുകല്‍പ്പന' എന്നിവയാണ് ഷൈനിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. അതേസമയം 'ജിന്ന്', 'ക്രിസ്‌റ്റഫര്‍', 'ബൂമറാങ്', 'അയ്യര്‍ കണ്ട ദുബൈ' എന്നിവയാണ് ഷൈന്‍റിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രങ്ങള്‍.

Also Read:'രണ്ട് ചാണക പീസ് തരട്ടെ'; അധിക്ഷേപിച്ച ആള്‍ക്ക് അഹാനയുടെ ചുട്ട മറുപടി

ABOUT THE AUTHOR

...view details