കേരളം

kerala

ETV Bharat / entertainment

വിക്രത്തിലെ ഏജന്‍റ്‌ ടീന മമ്മൂട്ടി ചിത്രത്തില്‍, വൈറലായി ലൊക്കേഷന്‍ ചിത്രം - മമ്മൂട്ടി സിനിമ

Agent Tina in Mammootty movie: മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍ ഒരുക്കുന്ന ചിത്രത്തില്‍ വാസന്തിയും വേഷമിടുന്നതിന്‍റെ ഭാഗമായി പകര്‍ത്തിയ ചിത്രമാണിത്. സിനിമ രംഗത്തെ സജീവ നൃത്ത കലാകാരിയാണ് വാസന്തി.

Agent Tina to act with Mammootty  Mammootty Unnikrishnan movie  ഏജന്‍റ്‌ ടീന ഇനി മമ്മൂട്ടിക്കൊപ്പം  Mammootty in B Unnikrishnan movie  Agent Tina with Mammootty movie  Agent Tina in Vikram  മമ്മൂട്ടി ബി ഉണ്ണികൃഷ്‌ണന്‍ ചിത്രം  വിക്രം സിനിമ ഏജന്‍റ് ടീന  മമ്മൂട്ടി ചിത്രത്തില്‍ ഏജന്‍റ്‌ ടീന  മമ്മൂട്ടി സിനിമ  ഏജന്‍റ്‌ ടീന മലയാളത്തില്‍
വിക്രത്തിലെ ഏജന്‍റ്‌ ടീന മമ്മൂട്ടി ചിത്രത്തില്‍, വൈറലായി ലൊക്കേഷന്‍ ചിത്രം

By

Published : Aug 3, 2022, 3:29 PM IST

Agent Tina in Vikram: കമല്‍ ഹാസന്‍റെ വിക്രം സിനിമയില്‍ അടുത്തിടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു ഏജന്‍റ്‌ ടീന. ചിത്രത്തിലെ ശ്രദ്ധേയമായൊരു റോള്‍ കൂടിയായിരുന്നു ഏജന്‍റ്‌ ടീന. തിയേറ്ററുകളില്‍ നൃത്തകലാകാരി വാസന്തി ആണ് 'വിക്ര'ത്തില്‍ ഏജന്‍റ്‌ ടീനയെ അവതരിപ്പിച്ചത്.

Agent Tina in Mammootty movie: ഇപ്പോഴിതാ വാസന്തിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ലൊക്കേഷന്‍ സ്റ്റില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍ ഒരുക്കുന്ന സിനിമയില്‍ വാസന്തിയും വേഷമിടുന്നതിന്‍റെ ഭാഗമായി പകര്‍ത്തിയ ചിത്രമാണിത്.

സിനിമ രംഗത്തെ സജീവ നൃത്ത കലാകാരിയാണ് വാസന്തി. നൃത്ത സംവിധായകന്‍ ദിനേശ്‌ മാസ്‌റ്ററുടെ സഹായിയായി 'മാസ്‌റ്റര്‍' എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ലോകേഷ്‌ കനകരാജിന്‍റെ 'വിക്ര'ത്തിലേക്ക് വാസന്തിക്ക് ക്ഷണം ലഭിച്ചത്.

Mammootty in B Unnikrishnan movie: ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു പൊലീസ്‌ ഓഫിസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇനിയും പേരിടാത്ത ചിത്രത്തില്‍ സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് നായികമാര്‍. പ്രശസ്‌ത തെന്നിന്ത്യന്‍ താരം വിനയ്‌ റായ്‌ ആണ് വില്ലനായി എത്തുന്നത്. വിനയ്‌ റായുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ്‌ പോത്തന്‍, ജിനു എബ്രഹാം, സിദ്ദിഖ്‌ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

ഉദയകൃഷ്‌ണ ആണ് തിരക്കഥ. ഓപ്പറേഷന്‍ ജാവയുടെ ഛായാഗ്രാഹകന്‍ ഫൈസ്‌ സിദ്ദിഖ് ആണ് ഛായാഗ്രഹണം. മനോജ്‌ എഡിറ്റിംഗും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസ്‌ ആണ് സംഗീതം. ജിതേഷ്‌ പൊയ്യ ചമയവും നിര്‍വഹിക്കും. അരോമ മോഹന്‍ ആണ് നിര്‍മാണ നിര്‍വഹണം. കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.

Also Read: 'ഫോണ്‍ ദുല്‍ഖറിന്‍റെ കയ്യിലാണോ'; കടുവ ദിനത്തില്‍ ആശംസയുമായി മമ്മൂട്ടിയുടെ പുത്തന്‍ ചിത്രം

ABOUT THE AUTHOR

...view details