Hit The Second Case trailer: 'മേജര്‍' താരം അദിവി ശേഷിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഹിറ്റ് ദി സെക്കന്‍ഡ് കേസ്'. റിലീസിനോടുക്കുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ അദിവി ശേഷ്. ഇതിനിടെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
Hit The Second Case similarities with Delhi murder: അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ക്രൂരമായ കൊലപാതകം വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലും വളരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിദാരുണമായി കൊല്ലപ്പെട്ട ശ്രദ്ധ വാക്കറുടെ വാര്‍ത്ത. ഇതിന് പിന്നാലെയാണ് സമാന രീതിയില്‍ കഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ റിലീസാവുന്നത് എന്നതും ശ്രദ്ധേയം. അദിവി ശേഷും ഹിറ്റ് 2 ട്രെയിലര്‍ തന്‍റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
Adivi Sesh Hit The Second Case: ഒരു വർഷം മുമ്പ് എഴുതിയ ഒരു സിനിമ, ഭയാനകമായ യഥാർത്ഥ ജീവിത ദുരന്തത്തിന്‍റെ നേര്‍ക്കാഴ്‌ച ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഒരു സിനിമയുടെ ട്രെയിലറില്‍ ദൃശ്യമാകുമ്പോള്‍ തികച്ചും യാദൃശ്ചികവും ആകസ്‌മികവും ഞെട്ടല്‍ ഉളവാക്കുന്നതുമാണ്. ഇത്തരം ഭയാനകമായ യഥാർഥ ജീവിത ദുരന്തത്തിന്‍റെ നേര്‍ക്കാഴ്‌ച, ഒരു വർഷം മുമ്പെഴുതിയ ഒരു സിനിമ, ആ സിനിമയുടെ ട്രെയിലറിലൂടെ ഒരാഴ്‌ചക്കകം ദൃശ്യമാകുമ്പോള്‍ തികച്ചും യാദൃശ്ചികവും ആകസ്‌മികവും ഞെട്ടല്‍ ഉളവാക്കുന്നതുമാണ്.
Adivi Sesh as Police Officer: കൃഷ്‌ണ ദേവ് എന്ന പൊലീസുകാരന്‍റെ കുറ്റാന്വേഷണ യാത്രയിലേക്കുള്ള ഒരു ഒളിഞ്ഞു നോട്ടമാണ് ട്രെയിലറില്‍ ദൃശ്യമാകുന്നത്. നഗരത്തെ ഒന്നടങ്കം നടുക്കിയ ദാരുണമായ കൊലപാതകത്തിന്‍റെ ചുരുള്‍ അഴിക്കാനുള്ള ഓട്ടത്തിലാണ് കൃഷ്‌ണ ദേവ് എന്ന പൊലീസുദ്യോഗസ്ഥന്‍. സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശരീരഭാഗങ്ങൾ വെട്ടി മുറിക്കുന്ന സീരിയൽ കില്ലറെ വേട്ടയാടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആയാണ് ചിത്രത്തില്‍ അദിവി ശേഷ് പ്രത്യക്ഷപ്പെടുന്നത്. ഈ ക്രിമിനല്‍ കുറ്റവാളികളെ അദ്ദേഹം പക്ഷികളുടെ തലച്ചോറിനോടാണ് ഉപമിക്കുന്നത്.