Aditi Balan about Mammootty: മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'റോഷാക്ക്'. സിനിമ കണ്ടിറങ്ങിയവര്‍ക്ക് മികച്ച അഭിപ്രായമാണ് 'റോഷാക്കി'നെ കുറിച്ച് പറയാനുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള നടി അതിഥി ബാലന്‍റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.
'റോഷാക്ക്' കണ്ടതോടു കൂടി താനൊരു മമ്മൂട്ടി ഫാനായി മാറിയെന്നാണ് അതിഥി ബാലന്‍ പറയുന്നത്. കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ളൊരു അഭിനേതാവ് ആരാണെന്ന അവതാരകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അതിഥി.
'റോഷാക്ക്' കണ്ട ശേഷം മമ്മൂക്കയാണ് തന്‍റെ പുതിയ പ്രണയമെന്നാണ് അതിഥി പറയുന്നത്. "എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള ഒരുപാട് പേരുണ്ട്. ഇന്നലെ ഞാന്‍ റോഷാക്ക് കണ്ടു. സോ, ഐ തിങ്ക് മൈ ന്യൂ ലവ് ഈസ് മമ്മൂക്ക. ഐ ഹാവ് ഫോളെന്‍ ഇന്‍ ലവ് വിത്ത് ദാറ്റ് മാന്‍.
ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. അമ്മ മമ്മൂട്ടി ഫാനായിരുന്നു. പക്ഷേ ഈയിടയ്‌ക്ക് എന്‍റെ കാര്യത്തില്‍ മാറ്റം വന്നു. എന്‍റെ പുതിയ പ്രണയം മമ്മൂക്കയാണ്. അതുകൊണ്ട് നിവിന്‍ പറഞ്ഞതു പോലെ എന്‍റെ ഉത്തരവും തീര്‍ച്ചയായും മമ്മൂക്കയാണ്", അതിഥി ബാലന്‍ പറഞ്ഞു.
നിവിന്‍ പോളിയും അതിഥിക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. അതിഥിയോട് ചോദിച്ച അതേ ചോദ്യത്തിന് നിവിന്‍ പോളിയും മറുപടി നല്‍കിയിരുന്നു. "മമ്മൂക്കയുടെ കൂടെ ഒരു പടം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമാണ്. അത് ഇതുവരെ നടന്നിട്ടില്ല. രണ്ടു മൂന്ന് പ്രാവശ്യം ചില അവസരങ്ങള്‍ മാറിമറിഞ്ഞ് പോയിരുന്നു", നിവിന്‍ പോളി പറഞ്ഞു.
ഒക്‌ടോബര്‍ 21 നാണ് നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ പടവെട്ട് തിയേറ്ററുകളിലെത്തിയത്. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്. വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാനവേഷത്തിലുണ്ട്. തിയേറ്ററുകളില്‍ ഇപ്പോഴും ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.
Also Read:കോറോത്ത് രവിയെ കാത്ത് ആരാധകര്‍! പടവെട്ടാന്‍ ഒരുങ്ങി നിവിന്‍ പോളിയും കൂട്ടരും