പ്രേഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായ ആദിപുരുഷിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഉത്തര്‍പ്രദേശിലെ പുണ്യസ്ഥലമായ അയോധ്യയില്‍ സരയു നദിയുടെ തീരത്ത് വച്ചാണ് ടീസര്‍ പുറത്തിറക്കിയത്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന പ്രഭാസ്, കൃതി സനോന്‍, സെയ്‌ഫ് അലി ഖാന്‍, സണ്ണി സിങ് തുടങ്ങിയ താരനിര ടീസറിന്‍റെ തുടക്കം മുതല്‍ അവസാനം വരെ ഇമചിമ്മാതെ സ്‌ക്രീനിലേയ്‌ക്ക് നോക്കി ഇരുന്നു.
രാമായണത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ പ്രഭാസിന്‍റെ ജോഡിയായെത്തുന്നത് കൃതി സനോനാണ്. ടീസറിന്‍റെ പ്രദര്‍ശനത്തിന് ശേഷം പ്രഭാസും കൃതിയുമായുള്ള സുന്ദര നിമിഷങ്ങള്‍ ആരാധകര്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തിരുന്നു. നായികയുടെ കൈപിടിച്ച് നായകന്‍ പടികളിറങ്ങുമ്പോള്‍ നിറപുഞ്ചിരിയോടെ നടന്നുവരുന്ന നായികയുടെ ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.
താരങ്ങള്‍ക്ക് ഇരട്ടപേര് നല്‍കി ആരാധകര്‍: ശേഷം 'പ്രാകൃി' എന്ന ഇരട്ടപേരും ആരാധകര്‍ താരങ്ങള്‍ക്ക് സമ്മാനിച്ചു. ഇരുവരുടെയും പേരിന്‍റെ തുടക്കത്തിലുള്ള അക്ഷരമാണ് ആരാധകര്‍ ഇരട്ടപേരായി വിളിച്ചത്. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങള്‍ എഡിറ്റ് ചെയ്‌ത നിരവധി വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.