കേരളം

kerala

ETV Bharat / entertainment

നടി സുബി സുരേഷ് അന്തരിച്ചു - Film industry shocked on Subi Suresh death

സുബി സുരേഷ് വിടവാങ്ങി. സുബിയുടെ നിര്യാണത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ മലയാള ചലച്ചിത്ര ലോകം.

Actress Subi Suresh passed away  Subi Suresh passed away  Actress Subi Suresh died  Subi Suresh died  നടി സുബി സുരേഷ് അന്തരിച്ചു  സുബി സുരേഷ് അന്തരിച്ചു  സുബി സുരേഷ്  Subi Suresh
നടി സുബി സുരേഷ് അന്തരിച്ചു

By

Published : Feb 22, 2023, 10:23 AM IST

Updated : Feb 22, 2023, 11:26 AM IST

എറണാകുളം: സിനിമ - ടെലിവിഷന്‍ നടി സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധിയായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 41 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു നാളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി ഇന്ന്‌ രാവിലെ ഒമ്പതര മണിയോടെയാണ് മരണത്തിന് കീഴടിങ്ങിയത്.

Malayalam actor, anchor Subi Suresh passes away: കഴിഞ്ഞ രണ്ടാഴ്‌ചയായി കരൾ രോഗം ഗുരുതരമായതിനെ തുടർന്നായിരുന്നു സുബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾമാറ്റ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള ശ്രമം നടന്നു വരികയായിരുന്നു. കരൾ ധാതാവിനെ കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളാവുകയും സുബിയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.

ജനുവരി 28ന് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടിയ ശേഷമാണ് സുബിക്ക് കരള്‍ രോഗം സ്ഥിരീകരിച്ചത്. എന്നാൽ അപ്പോഴേക്കും കരൾ രോഗം ഗുരുതരമായിരുന്നു. ഇതോടെയാണ് കരൾ മാറ്റ ശസ്ത്രക്രിയ നടത്തി സുബിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുളള ശ്രമം വിഫലമായത്.

Subi Suresh career: കൊച്ചി കലാഭവനിലൂടെയായിരുന്നു സുബി സുരേഷ്‌ കലാരംഗത്ത് സജീവമാകുന്നത്. സ്‌ത്രീകള്‍ അധികം ശോഭിക്കാത്ത മിമിക്രി രംഗത്തും, ഹാസ്യ രംഗത്തും തിളങ്ങിയ സുബി, കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു. അടുത്ത കാലത്തായി സുബി സുരേഷ് യൂട്യൂബ് ചാനലലിലും സജീവമായിരുന്നു.

Energetic stage performer Subi Suresh: ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‌ത 'സിനിമാല' എന്ന കോമഡി പരിപാടിയിലൂടെയായിരുന്നു സുബി അഭിനയ രംഗത്ത് എത്തുന്നത്. സൂര്യ ടിവിയില്‍ അവതരിപ്പിച്ച 'കുട്ടിപ്പട്ടാളം' എന്ന കൊച്ചു കുട്ടികള്‍ക്കുള്ള ഷോയിലൂടെയും സുബി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഹാസ്യ ഷോകളിലൂടെയും റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബി നിരവധി സിനിമകളുടെയും ഭാഗമായി. രാജസേനന്‍റെ 'കനക സിംഹാസനം' എന്ന ചിത്രത്തിലൂടെയാണ് സുബി വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് 'ഹാപ്പി ഹസ്ബന്‍സ്‌', 'പഞ്ചവര്‍ണ്ണ തത്ത', 'എല്‍സമ്മ എന്ന ആണ്‍കുട്ടി', 'ഡ്രാമ', 'തസ്ക്കര ലഹള', 'ഗൃഹനാഥൻ' തുടങ്ങീ ഇരുപതോളം സിനിമകളില്‍ സുബി അഭിനയിച്ചിട്ടുണ്ട്.

Malayalam Film industry shocked on Subi Suresh death: സുബിയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. നടിയുടെ നിര്യാണത്തില്‍ ചലച്ചിത്ര ലോകത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു. സുരേഷ് ഗോപി, ജയറാം, രമേശ് പിഷാരടി, ഹരിശ്രീ അശോകന്‍, ടിനി ടോം, ധര്‍മജന്‍ തുടങ്ങിയവര്‍ സുബിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി.

Actors deep condolence to Subi Suresh: കഷ്‌ടം എന്ന് പറയാവുന്ന ഒരു നഷ്‌ടം എന്നാണ് സുബിയുടെ വിയോഗത്തെ സുരേഷ് ഗോപി വിശേഷിപ്പിച്ചത്. സിനിമയില്‍ കല്‍പ്പന എന്തായിരുന്നോ, അത് ചെറിയ വിനോദ പെട്ടിയിലെ കല്‍പ്പനയുടെ സ്വഭാവമുള്ള നല്ല പ്രകടനക്കാരിയായിരുന്നു സുബിയെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയ്‌ക്കും, ടിവിയ്‌ക്കും, സ്‌റ്റേജിനും എല്ലാത്തിനും വലിയൊരു നഷ്‌ടമാണ് സുബിയുടെ വിയോഗമെന്ന് നടന്‍ ജയറാം പ്രതികരിച്ചു.

കല്‍പ്പനയ്‌ക്കൊപ്പം നില്‍ക്കാവുന്ന ഒരു വലിയ കലാകാരിയായിരുന്നു സുബി എന്നാണ് ഹരിശ്രീ അശോകന്‍ പ്രതികരിച്ചത്. വലിയ പവര്‍ഫുള്‍ കലാകാരിയായിരുന്നു സുബിയെന്നാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു. കഴിഞ്ഞ 19 വര്‍ഷങ്ങളായി താനും രമേഷ് പിഷാരിടിയും, സുബിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നെന്നും ധര്‍മജന്‍ പറഞ്ഞു.

Last Updated : Feb 22, 2023, 11:26 AM IST

ABOUT THE AUTHOR

...view details