കേരളം

kerala

ETV Bharat / entertainment

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അനുകരിക്കുന്ന മകളുടെ വീഡിയോ പങ്കുവച്ച് പേളി മാണി - നില ബേബി വീഡിയോ

പേളിക്കും ശ്രീനിഷിനും പുറമെ ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സ് നിലയ്ക്കും ഉണ്ട്. കൂടാതെ നിരവധി ഫാന്‍സ് ഗ്രൂപ്പുകളും താരപുത്രിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആക്‌ടീവാണ്.

pearle maaney nila baby  nila baby imitating mammootty mohanlal  nila baby video trending  pearle maaney srinish aravind  പേളി മാണി നില ബേബി  നില ബേബി വീഡിയോ  മമ്മൂട്ടി മോഹന്‍ലാല്‍
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അനുകരിക്കുന്ന നില, മകളുടെ വീഡിയോ പങ്കുവച്ച് പേളി മാണി

By

Published : May 15, 2022, 3:48 PM IST

പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്‍റെയും മകള്‍ നില സോഷ്യല്‍ മീഡിയയിലെ താരമാണ്. ജനനം മുതല്‍ താരപുത്രിയുടെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. നിലയുടെ വിശേഷങ്ങള്‍ പേളിയും ശ്രീനിഷും മുന്‍പ് പലതവണ തങ്ങളുടെ പേജുകളിലൂടെ പോസ്റ്റ് ചെയ്‌തിരുന്നു.

കൂടാതെ ഒരു വയസ് മാത്രം പ്രായമുളള നിലയ്ക്ക് സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുടങ്ങിയിരുന്നു താരദമ്പതികള്‍. നില ബേബിയുടെ കുസൃതി നിറഞ്ഞ ചിത്രങ്ങളും വീഡിയോസുമെല്ലാം സ്വന്തം അക്കൗണ്ടിലൂടെ പുറത്തുവരാറുണ്ട്. 2021 മാര്‍ച്ചിലാണ് പേളിയുടെയും ശ്രീനിഷിന്‍റെയും ജീവിതത്തിലേക്ക് നില എത്തിയത്.

ജനിച്ച സമയത്ത് തന്നെ കുഞ്ഞ് സെലിബ്രിറ്റിയായി നില ശ്രീനിഷ് മാറി. മകളുടെ ഒന്നാം പിറന്നാള്‍ അടുത്തിടെ കുടുംബത്തോടൊപ്പം പേളിയും ശ്രീനിഷും ആഘോഷമാക്കി മാറ്റിയിരുന്നു. പേളി മാണിയുടെ യൂട്യൂബ് വീഡിയോകളിലും നില ബേബിയെ കാണിക്കാറുണ്ട്.

മകളുടെതായി പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ സൂപ്പര്‍താരങ്ങളെ അനുകരിക്കുന്ന നില കുട്ടിയുടെ വീഡിയോ ആണ് പേളി പോസ്റ്റ് ചെയ്‌തത്.

'ആക്‌ടിംഗ് ഈസ് വാട്ട് റിയാക്റ്റിംഗ്, ഞങ്ങളുടെ രാവിലത്തെ വിനോദങ്ങള്‍' എന്ന കാപ്‌ഷനിലാണ് നടി കുഞ്ഞിന്‍റെ വീഡിയോ പുറത്തുവിട്ടത്. നിലയോട് ഓരോത്തരുടെയും പേരുകള്‍ പേളി പറയുമ്പോള്‍ അതിനനുസരിച്ചുളള ആക്ഷനുകള്‍ കാണിച്ചാണ് സൂപ്പര്‍താരങ്ങളെ കുഞ്ഞ് അനുകരിക്കുന്നത്.

മോഹന്‍ലാല്‍ എന്ന് പേളി പറയുമ്പോള്‍ തല ചരിച്ച് കാണിക്കുകയാണ് നില. മമ്മൂട്ടി എന്ന് പറയുമ്പോള്‍ കൈപ്പത്തി വിടര്‍ത്തി മുന്നോട്ട് കാണിക്കുകയും, സുരേഷ് ഗോപി എന്ന് പറയുമ്പോള്‍ ചൂണ്ടുവിരല്‍ നേരെ മുന്നിലേക്ക് നീട്ടുന്നതും കാണാം.

സുരേഷ് ഗോപിയുടെ ഷിറ്റ് എന്ന ആക്ഷന്‍ ശരിയാക്കാന്‍ പേളി പറഞ്ഞുകൊടുക്കുമ്പേള്‍ ക്യൂട്ട് ചിരി നല്‍കുന്ന നിലയെയും വീഡിയോയില്‍ കാണിക്കുന്നു. അടുത്തിടെ മാലിദ്വീപില്‍ അവധി ആഘോഷത്തിനായി നിലയ്‌ക്കൊപ്പം പേളിയും ശ്രീനിഷും പോയിരുന്നു. മാലിയില്‍ നിന്നുളള ഇവരുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തു.

യൂട്യൂബ് വ്‌ളോഗിങിലാണ് പേളിയും ശ്രീനിഷും ഇപ്പോള്‍ സജീവമായിരിക്കുന്നത്. അടുത്തിടെ സെലിബ്രിറ്റി അഭിമുഖങ്ങളും പേളി മാണി വീണ്ടും ആരംഭിച്ചിരുന്നു. തമിഴ് സൂപ്പര്‍താരം അജിത്തിന്‍റെതായി അടുത്തിടെ പുറത്തിറങ്ങിയ വലിമൈ എന്ന ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ പേളി മാണിയും എത്തി.

ABOUT THE AUTHOR

...view details