Mythili marriage: നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്‌റ്റായ സമ്പത്താണ് വരന്‍. വ്യാഴാഴ്‌ച രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഇന്ന് വൈകിട്ട് (ഏപ്രില്‍ 28) കൊച്ചിയില്‍ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്‌ഷന്‍ നടത്തും.
Celebrity artist Unni shared Mythili's marriage photos: സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്‌റ്റ് ഉണ്ണിയാണ് മൈഥിലിയുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. 'ബ്രൈഡ് ഓഫ് ദ ഡേ' എന്ന ക്യാപ്‌ഷനോടെയാണ് ഉണ്ണി മൈഥിലിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കാവ്യ മാധവന്‍ ഉള്‍പ്പെടെ നിരവധി താരങ്ങളെ ഉണ്ണി അണിയിച്ചൊരുക്കിയിട്ടുണ്ട്. ചന്ദന നിറമുള്ള കസവ് സാരിയും അതിന് ചേരുന്ന ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടി അതിസുന്ദരിയായാണ് മൈഥിലി വിവാഹ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. കസവ് മുണ്ടും കുര്‍ത്തയുമായിരുന്നു വരന്‍ സമ്പത്തിന്‍റെ വേഷം.
Mythili wedding stills: മൈഥിലിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടുകയാണ്. വിവാഹ വീഡിയോയും ഉണ്ണി പങ്കുവച്ചിട്ടുണ്ട്. നടി അനുമോളും മൈഥിലിയുടെ വിവാഹ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'ഒരുപാട് സന്തോഷമുണ്ട്, ഇനിയങ്ങോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും. എന്നും സന്തോഷമായിരിക്കട്ടെ. ഹാപ്പി മാരീഡ് ലൈഫ്' എന്നാണ് അനുമോള്‍ കുറിച്ചത്.
Mythili movies: പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാര്‍ഥ പേര് ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ്. രഞ്ജിത്ത് സംവിധാനം ചെയ്‌ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. പിന്നീട് കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, നാടോടിമന്നന്‍, മായാമോഹിനി, ഞാന്‍, വെടിവഴിപാട്, ലോഹം, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് മൈഥിലി. ലോഹം എന്ന സിനിമയിലൂടെ മൈഥിലി ഗായികയായും അരങ്ങേറ്റം കുറിച്ചു. ചട്ടമ്പി ആണ് മൈഥിലിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Also Read: പ്രിയപ്പെട്ട ബാല്‍ക്കണിയില്‍ വച്ച് രണ്‍ബീറും ആലിയയും വിവാഹിതരായി