കേരളം

kerala

By

Published : May 27, 2022, 7:32 PM IST

ETV Bharat / entertainment

നടിയും മോഡലുമായ മഞ്ജുഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അപ്പാര്‍ട്ട്മെന്‍റില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മഞ്ജുഷയുടെ മൃതദേഹം. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌ത നടി ബിദിഷ ഡേ മജുംദാറിന്‍റെ അടുത്ത സുഹൃത്തായിരുന്നു മഞ്ജുഷ

Actress Bidisha De Majumdar death  Actress Manjusha Neogis dead body recovered  Actress Pallavi Dey death  actress model manjusha neogis found dead  നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  bangali actress found dead  ബംഗാളി നടി മരിച്ച നിലയില്‍  മഞ്ജുഷ നിയോഗി ആത്മഹത്യ ചെയ്‌ത നിലയില്‍
നടിയും മോഡലുമായ മഞ്ജുഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത (പശ്ചിമബംഗാള്‍) : ബംഗാളി നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌ത നടി ബിദിഷ ഡേ മജുംദാറിന്‍റെ അടുത്ത സുഹൃത്തായിരുന്നു മഞ്ജുഷ. ബിദിഷയുടെ മരണത്തിന് ശേഷം മഞ്ജുഷ കടുത്ത നിരാശയിലായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി.

Also Read ജോലിയില്ല; ബംഗാൾ മോഡൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്‍ക്കത്ത പട്ടൂലിയിലെ അപ്പാര്‍ട്ട്മെന്‍റില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മറ്റൊരു നടി പല്ലവി ഡേയെ ഫ്ലാറ്റിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പല്ലവിയുടെ മരണം ബംഗാള്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.

ABOUT THE AUTHOR

...view details