കേരളം

kerala

ETV Bharat / entertainment

മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു - Actress Meena husband passes away

Meena husband dies: കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.

മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു  Actress Meena husband passes away  Meena husband dies
മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

By

Published : Jun 29, 2022, 10:00 AM IST

Updated : Jun 29, 2022, 10:20 AM IST

Meena husband dies: തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കുറച്ച്‌ വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. കഴിഞ്ഞ ജനുവരിയില്‍ കൊവിഡ്‌ ബാധിച്ചതിനെ തുടര്‍ന്ന് രോഗം ഗുരുതരാവസ്ഥയിലായി. കൊവിഡ്‌ മുക്തനായെങ്കിലും പിന്നീട്‌ രോഗം വഷളായി. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ്‌ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവയ്‌ക്കണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവയവദാതാവിനെ കിട്ടാന്‍ വൈകിയതിനാല്‍ ശസ്‌ത്രക്രിയ വൈകി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. ചൊവ്വാഴ്‌ച വൈകിട്ടോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‌ അന്ത്യം സംഭവിക്കുകയായിരുന്നു.

2009ലായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്‌. നൈനിക മകളാണ്. 'തെരി' എന്ന സിനിമയില്‍ ദളപതി വിജയ്‌യുടെ മകളുടെ വേഷത്തില്‍ നൈനിക അഭിനയിച്ചിരുന്നു. ബെംഗളൂരുവില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനിയറാണ് വിദ്യാസാഗര്‍.

Last Updated : Jun 29, 2022, 10:20 AM IST

ABOUT THE AUTHOR

...view details