ചിന്ത ജെറോമിനെ വിമര്‍ശിച്ച് നടന്‍ വിനായകന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിനായകന്‍റെ പ്രതികരണം. ചിന്തയുടെ ചിത്രത്തിനൊപ്പം 'ഐ ആം ദ ബട്ട് യുആര്‍ നോട്ട് ദ' എന്നാണ് വിനായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ചിന്ത ജെറോമിനെ വിമര്‍ശിച്ച് നടന്‍ വിനായകന്‍ വിനായകന്‍റെ ഈ പരാമര്‍ശം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒന്നിന് പിറകെ ഒന്നായി ചിന്ത ജെറോമും ചിന്തയുടെ പോസ്‌റ്റും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളില്‍ പെടുന്ന സാഹചര്യത്തിലായിരുന്നു വിനായകന്‍റെ ഈ പരിഹാസം. സിറോ മലബാര്‍ സഭയിലെ സീനിയര്‍ ബിഷപ്പും ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ മെത്രോപൊലീത്തയ്‌ക്ക് ചങ്ങനാശ്ശേരിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചെന്ന് പറയുന്ന പോസ്‌റ്റാണ് ഏറ്റവും ഒടുവില്‍ വിവാദത്തിലായത്.
അതിന് മുമ്പ് ഓസ്‌കര്‍ ജേതാക്കളെ അഭിനന്ദിച്ച് കൊണ്ടുള്ള ചിന്തയുടെ പോസ്‌റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലയാത്. ചിന്തയുടെ ഓസ്‌കര്‍ പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വഴി തുറന്നിരുന്നു. പോസ്‌റ്റിലെ വാക്യ ഘടനയിലെ പിഴവുകളും വ്യാകരണ തെറ്റുകളും ചൂണ്ടിക്കാട്ടി ട്രോളുകള്‍ നിറഞ്ഞതോടെ ചിന്തയുടെ ഓസ്‌കര്‍ പോസ്‌റ്റ് ഫേസ്‌ബുക്കില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്‌തു.
Also Read:'ആരേയും ഉപദ്രവിച്ചില്ല, അത് ശാരീരിക ബന്ധം'; വീണ്ടും പൊട്ടിത്തെറിച്ച് വിനായകന്‍
അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതില്‍ വിനായകന്‍ എല്ലായിപ്പോഴും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കാറുണ്ട്. 'ഒരുത്തീ' സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന്‍ പരിപാടിക്കിടെ വിനായകന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരിപാടിക്കിടെ വിനായകന്‍ മാധ്യമപ്രവര്‍ത്തകയോട് നടത്തിയ ലൈംഗിക പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
തനിക്കെതിരെയുള്ള ട്രോളുകളോട് പ്രതികരിച്ച് ചിന്ത ജെറോമും രംഗത്തെത്തി. ആശയ ദാരിദ്ര്യം മൂലമാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ചിന്ത പ്രതികരിച്ചത്. വരികള്‍ക്കിടയിലൂടെ വായിച്ച് അതിനെ വല്ലാതെ പ്രചരിപ്പിക്കുന്ന പ്രവണതയാണ് കണ്ടതെന്നും ഒരു മരണത്തെ പോലും വളച്ചൊടിച്ച് ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചിന്ത പറഞ്ഞു.
സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന 'ജയിലര്‍' ആണ് വിനായകന്‍റെ ഏറ്റവും പുതിയ ചിത്രം. 'ജയിലറി'ന്‍റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരം. ധനുഷ് നായകനായെത്തിയ 'മാര്യനി'ലും വിനായക് വേഷമിട്ടിരുന്നു. ഗൗതം വാസുദേവ് മേനോന്‍, വിക്രം കൂട്ടികെട്ടിലെത്തുന്ന 'ധ്രുവ നച്ചത്തിരം' ആണ് വിനായകന്‍റെ മറ്റൊരു പുതിയ തമിഴ് പ്രോജക്‌ട്.
അതേസമയം 'കാസർഗോൾഡ്' ആണ് വിനായകന്‍റെ മറ്റൊരു പുതിയ ചിത്രം. വിനായകന്‍, ആസിഫ് അലി, സണ്ണി വെയ്‌ന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് മൃദുൽ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാസർഗോൾഡ്'. മാളവിക ശ്രീനാഥ്, ദീപക് പറമ്പോൾ, ധ്രുവൻ, ശ്രീരഞ്ജിനി നായർ, സിദ്ദിഖ്, അഭിറാം രാധാകൃഷ്‌ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. 'പട', 'ഒരുത്തീ', 'പന്ത്രണ്ട്' എന്നിവയാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിനായകന്‍റെ ചിത്രങ്ങള്‍.
Also Read:'ആരേയും ഉപദ്രവിച്ചില്ല, അത് ശാരീരിക ബന്ധം'; വീണ്ടും പൊട്ടിത്തെറിച്ച് വിനായകന്‍