'ഗെറ്റ് സെറ്റ് ബേബി'... അതേ നടന്‍ ഉണ്ണി മുകുന്ദന്‍ ഗൈനക്കോളജി ഡോക്‌ടര്‍ ആവുന്നു (Unni Mukundan as Gynecologist). യഥാര്‍ഥ ജീവിതത്തില്‍ അല്ല, വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം ഗൈനക്കോളജി ഡോക്‌ടര്‍ ആവുന്നത്.
ഗെറ്റ് സെറ്റ് ബേബി (Get Set Baby movie) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരത്തിന്‍റെ പുതിയ പര്യവേഷം. സിനിമയില്‍ ഐവിഎഫ് സ്‌പെഷലിസ്‌റ്റ് ആയ ഗൈനിക്ക് ഡോക്‌ടറാണ് ഉണ്ണി മുകുന്ദന്‍ (Unni Mukundan as IVF specialist). ഒരു ഐവിഎഫ് സ്‌പെഷലിസ്‌റ്റ് നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ ഡോക്‌ടര്‍ കണ്ടെത്തുന്ന വഴികളും മറ്റും രസകരമായ രീതിയില്‍ 'ഗെറ്റ് സെറ്റ് ബേബി'യിലൂടെ അവതരിപ്പിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
'ഗെറ്റ് സെറ്റ് ബേബി'യുടെ മോഷന്‍ പോസ്‌റ്ററും നിര്‍മാതാക്കള്‍ പുറത്തു വിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
Also Read:Marco First Look Motion Poster 'നിങ്ങൾ അവന്‍റെ വില്ലത്തരം കണ്ടു! ഇനി വീരഗാഥകൾക്ക് സാക്ഷിയാകൂ'; ഉണ്ണി മുകുന്ദന്‍റെ മാര്‍ക്കോ ഫസ്‌റ്റ് ലുക്ക്
വളരെ സാമൂഹിക പ്രസക്‌തിയുള്ള ഒരു വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. വൈകാരിക മുഹൂര്‍ത്തങ്ങളെ നര്‍മത്തില്‍ ചാലിച്ച് ഒരു ഫാമിലി എന്‍റര്‍ടെയിനര്‍ ആയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ആധുനിക ജീവിതത്തിലെ വൈകാരിക നിമിഷങ്ങളും മറ്റും കോർത്തിണക്കിയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
'മാളികപ്പുറം', 'മേപ്പടിയാന്‍', 'ഷഫീക്കിന്‍റെ സന്തോഷം' തുടങ്ങിയവയായിരുന്നു ഏറ്റവും ഒടുവിലായി ഉണ്ണി മുകുന്ദന്‍റേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഈ കുടുംബ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌തമായ ഒരു കഥാപാത്രമായിരിക്കും 'ഗെറ്റ് സെറ്റ് ബേബി'യില്‍ ഉണ്ണിയുടേത്.
നിഖില വിമൽ ആണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജീവിതത്തെ പോസിറ്റീവായും വളരെ പ്രതീക്ഷയോടും കൂടി കാണുന്ന ഒരു ശക്തമായ നായിക കഥാപാത്രമാണ് സിനിമയില്‍ നിഖിലയുടേത്. 2024 തുടക്കത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Also Read:Jai Ganesh Shooting Starts On November ജയ് ഗണേഷിന്‍റെ ചിത്രീകരണം നവംബറില്‍; അറിയിച്ച് ഉണ്ണി മുകുന്ദന്‍
കിംഗ്‌സ്‌മെന്‍ എൽഎൽപി, സ്‌കന്ദ സിനിമാസ് എന്നീ ബാനറുകളില്‍ സുനിൽ ജെയിൻ, സജീവ് സോമൻ, സാം ജോർജ്, പ്രക്ഷാലി ജെയിൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവരാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയാറാക്കിയിരിക്കുന്നത്.
അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സാം സിഎസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. വസ്‌ത്രാലങ്കാരം - സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ - സുനിൽ കെ ജോർജ്, പ്രൊമോഷൻ കൺസൾട്ടന്‍റ് - വിപിൻ കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read:Unni Mukundan World Of Gandharvas Video ഗന്ധര്‍വ്വ ലോകത്ത് ഉണ്ണി മുകുന്ദന്‍, ശ്രദ്ധേയമായി വേൾഡ് ഓഫ് ഗന്ധർവ്വാസ് വീഡിയോ