മുംബൈ:ബോളിവുഡ് താരം സ്വര ഭാസ്‌കറും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും വിവാഹിതരായി. സമാജ്‌വാദി പാര്‍ട്ടി യുവജന സംഘടനയായ സമാജ്‌വാദി യുവജന്‍ സഭയുടെ സംസ്ഥാന അധ്യക്ഷനാണ് ഫഹദ് അഹമ്മദ്. സമൂഹമാധ്യമങ്ങളിലൂടെയാണ് സ്വര ഭാസ്‌കര്‍ തന്‍റെ വിവാഹ വാര്‍ത്ത പങ്കുവെച്ചത്.
'നിങ്ങള്‍ ചില സമയങ്ങളില്‍ തൊട്ടടുത്തുള്ള ഒന്നിന് വേണ്ടി അകലങ്ങളില്‍ തിരയും. ഞങ്ങള്‍ പ്രണയമായിരുന്നു തേടിയുന്നത്. പക്ഷേ ഞങ്ങള്‍ സൗഹൃദം കണ്ടെത്തി. ശേഷം ഞങ്ങള്‍ പരസ്‌പരം കണ്ടെത്തി! ഫഹദ് അഹമ്മദ്, എന്‍റെ ഹൃദയത്തിലേയ്‌ക്ക് സ്വാഗതം, അല്‍പം കുഴപ്പം നിറഞ്ഞതാണ് പക്ഷേ അത് നിങ്ങളുടേതാണ്' ഫഹദുമായുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വര ട്വിറ്ററില്‍ കുറിച്ചു.