കേരളം

kerala

ETV Bharat / entertainment

'പേപ്പട്ടി ലോറൻസ്', വില്ലനിൽ നിന്നും നായകനിലേക്ക് ; വിശേഷങ്ങളുമായി ശിവ ദാമോദർ - Shiva Damodhar Interview

Actor Shiva Damodhar Interview : കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും 'പേപ്പട്ടി' ഏറെ ഇഷ്‌ടമാകുമെന്നും കാലിക പ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രമാണിതെന്നും നടൻ ശിവ ദാമോദർ ഇടിവി ഭാരതിനോട്

നായകനായി ശിവ ദാമോദർ  പേപ്പട്ടി  Shiva Damodhar Interview  peppatty movie
Actor Shiva Damodhar

By ETV Bharat Kerala Team

Published : Jan 9, 2024, 2:19 PM IST

നടൻ ശിവ ദാമോദർ ഇടിവി ഭാരതിനോട്

'പേപ്പട്ടി'എന്ന സിനിമയിലൂടെ നായകനായി അരങ്ങേറാൻ ഒരുങ്ങുകയാണ് യുവനടൻ ശിവ ദാമോദർ. വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ശിവ. നായകനായി ബിഗ്‌ സ്‌ക്രീനിലേക്ക് എത്തുന്നതിന്‍റെ ആവേശവും 'പേപ്പട്ടി' സിനിമയുടെ വിശേഷങ്ങളും ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് താരം (Actor Shiva Damodhar Interview).

ശിവ ദാമോദർ പ്രധാന വേഷത്തിലെത്തുന്ന മൂന്നാമത്തെ സിനിമയാണ് 'പേപ്പട്ടി'. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ - ബിപിൻ ജോർജ് കൂട്ടുകെട്ടിന്‍റെ വെടിക്കെട്ട്, അല്ലി എന്നീ സിനിമകളിലാണ് ശിവ നേരത്തെ വേഷമിട്ടത്. ഈ രണ്ട് സിനിമകളിലും വില്ലനായാണ് താരം തിളങ്ങിയത്.

നായക വേഷത്തിലെത്തുന്ന ആദ്യത്തെ സിനിമ ആയതുകൊണ്ടുതന്നെ 'പേപ്പട്ടി' ഏറെ 'സ്‌പെഷലാ'ണ് ശിവ ദാമോദറിന്. ഈ സിനിമയും ഇതിലെ തന്‍റെ കഥാപാത്രവും പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടമാകുമെന്ന് താരം ഉറപ്പ് നൽകുന്നു (Actor Shiva Damodhar about Peppatty Movie). സലീം ബാബയാണ് (Salim Baba) 'പേപ്പട്ടി' സിനിമയുടെ സംവിധായകൻ. പുതുമുഖം അക്ഷര നായരാണ് നായികയായി എത്തുന്നത്.

ALSO READ:ശിവ ദാമോദർ നായകനായി 'പേപ്പട്ടി'; ശ്രദ്ധ നേടി ടീസർ

സിനിമയ്‌ക്ക് എന്തുകൊണ്ട് 'പേപ്പട്ടി' എന്ന പേര് നൽകിയെന്നും താരം വിശദമാക്കി. ആദ്യം ടൈറ്റിൽ കണ്ടപ്പോൾ തനിക്കും അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശിവ എന്തുകൊണ്ടും ഈ സിനിമയ്‌ക്ക് ഏറ്റവും അനുയോജ്യമായ പേരാണിതെന്നും പറഞ്ഞു. 'പേപ്പട്ടി ലോറൻസ്' എന്നാണ് സിനിമയിലെ നായകന്‍റെ പേര്. സിനിമ കണ്ടിറങ്ങുമ്പോൾ സിനിമയ്‌ക്ക് എന്തിനാണ് ഈ പേര് നൽകിയതെന്ന് പ്രേക്ഷകർക്ക് ബോധ്യമാകും.

കുടുംബപ്രേക്ഷകർക്കും ഒപ്പം യുവാക്കൾക്കും ഏറെ ഇഷ്‌ടമാകുന്ന തരത്തിലാണ് 'പേപ്പട്ടി' സിനിമയുടെ മേക്കിംഗ് എന്നും താരം കൂട്ടിച്ചേർത്തു. പൂർണ സംതൃപ്‌തിയോടെയാകും കാഴ്‌ചക്കാർ തിയേറ്റർ വിട്ടിറങ്ങുക എന്നും ശിവ ദാമോദറിന്‍റെ ഉറപ്പ്.

'പേപ്പട്ടി' സിനിമയുടെ കഥ, ആക്ഷൻ കൊറിയോഗ്രാഫി എന്നിവ നിർവഹിക്കുന്നതും സംവിധായകൻ സലീം ബാബ തന്നെയാണ്. സിൽവർ സ്‌കൈ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കുര്യാക്കോസ് കാക്കനാടാണ് ഈ സിനിമയുടെ നിർമാണം. സുധീർ കരമന, സുനിൽ സുഖദ, നേഹ സക്‌സേന, സ്‌ഫടികം ജോർജ്, ബാലാജി, ജയൻ ചേർത്തല എന്നിവർക്കൊപ്പം അന്തരിച്ച, സംവിധായകൻ സിദ്ദിഖും 'പേപ്പട്ടി'യിൽ നിർണായക വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ALSO READ:ആക്ഷൻ ഡയറക്‌ടർ സലീം ബാബയുടെ സംവിധാനം, 'പേപ്പട്ടി' തിയേറ്ററുകളിലേക്ക്

ഡോ. രജത് കുമാർ, സാജു കൊടിയൻ, ജുബിൽ രാജ്, ചിങ്കീസ് ഖാൻ, നെൽസൺ ശൂരനാട്, ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ, ജോജൻ കാഞ്ഞാണി, രമേശ് കുറുമശ്ശേരി, ഷാനവാസ്, സക്കീർ നെടുംപള്ളി, എൻ എം ബാദുഷ, അഷ്റഫ് പിലാക്കൽ, ജോൺസൺ മാപ്പിള, സീനത്ത്, നീന കുറുപ്പ്, കാർത്തിക ലക്ഷ്‌മി,ബിന്ദു അനീഷ്, അശ്വതി കാക്കനാട്, വീണ പത്തനംതിട്ട തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

ABOUT THE AUTHOR

...view details