കേരളം

kerala

ETV Bharat / entertainment

ഹിന്ദി ദേശീയ ഭാഷയോ.. കന്നഡ നടൻ സുദീപുമായി ആദ്യം തർക്കം പിന്നെ നന്ദി പറഞ്ഞ് അജയ് ദേവ്ഗൺ - അജയ് ദേവ്ഗൺ

ഹിന്ദി ഒരു ദേശീയ ഭാഷയല്ല, അത് ദേശീയ ഭാഷയായി അംഗീകരിക്കാനാവില്ല എന്നായിരുന്നു കന്നട നടൻ സുധീപ് നടത്തിയ പ്രസ്‌താവന

വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ  The old man was Harassed; Young man arrested in kottayam  The old man was Harassed  Young man arrested in kottayam  വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്  വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ  വയോധികനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു
വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

By

Published : Apr 27, 2022, 11:02 PM IST

ഹൈദരാബാദ്:കന്നടനടൻ സുധീപ് ഹിന്ദി ഭാഷയെ കുറിച്ച് നടത്തിയ പ്രസ്‌താവനയോട് പ്രതികരിച്ച് അജയ് ദേവ്ഗൺ. ഹിന്ദി ഒരു ദേശീയ ഭാഷയല്ല, അത് ദേശീയ ഭാഷയായി അംഗീകരിക്കാനാവില്ല എന്നായിരുന്നു നടൻ സുധീപ് പറഞ്ഞത്. എന്നാൽ സുധീപിന്‍റെ ഈ പ്രസ്‌താവനയ്‌ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗൺ

"എന്‍റെ സഹോദരാ, നിങ്ങളുടെ അഭിപ്രായത്തിൽ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളുടെ മാതൃഭാഷാ സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്‌ത്‌ റിലീസ് ചെയ്യുന്നത്? ഹിന്ദി അന്നും ഇന്നും എന്നും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും" എന്നാണ് അജയ് ദേവ്ഗൺ ഹിന്ദിയിൽ ട്വീറ്റ് ചെയ്‌തത്.

ദേവ്ഗണിന്‍റെ കൗണ്ടറിനോട് സുദീപും പ്രതികരിച്ചു, വ്യത്യസ്‌തമായ ഒരു സന്ദർഭത്തിലാണ് താൻ ഈ അഭിപ്രായം പറഞ്ഞത്. ഇതിനെ സംബന്ധിച്ച് ഒരു തർക്കം ഉണ്ടാക്കാനും ആഗ്രഹിക്കുന്നില്ല. നമ്മുടെ രാജ്യത്തെ ഓരോ ഭാഷയെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നും കന്നട താരം പറഞ്ഞു.

ഈ വിഷയത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗണിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ഹിന്ദിക്ക് ഔദ്യോഗികമായി ദേശീയ പദവി ലഭിച്ചിട്ടില്ലെന്നാണ് പലരുടെയും വാദം. എന്നാൽ സാൻഡൽവുഡ് നടൻ സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും ഹിന്ദി ഭാഷയെ ചൊല്ലിയുള്ള തർക്കം അവസാനിപ്പിച്ചു.

"എനിക്കുണ്ടായ ആശയക്കുഴപ്പം പരിഹരിച്ചതിന് നന്ദി. സിനിമാ വ്യവസായം മുഴുവനും ഒരുപോലെയാണെന്ന് ഞാൻ കരുതുന്നു. മറ്റ് ഭാഷകളെപ്പോലെ നമ്മുടെ ഭാഷയും ബഹുമാനിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിവർത്തനം ചെയ്യുമ്പോൾ അർത്ഥം തെറ്റിയേക്കാം. അജയ് ദേവ്ഗൺ ട്വിറ്ററിൽ കുറിച്ചു

വിവർത്തനവും വ്യാഖ്യാനങ്ങളും കാഴ്‌ചപ്പാടുകളാണ്. പൂർണ്ണമായ കാര്യം അറിയാത്തതുകൊണ്ട് പ്രതികരിക്കാത്തതാണ്, അജയ്‌ ദേവ്ഗൺ സാറിനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. ഒരു ക്രിയേറ്റീവ് കാരണത്താൽ എനിക്ക് നിങ്ങളിൽ നിന്ന് ഒരു ട്വീറ്റ് ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അത് സന്തോഷകരമായ നിമിഷമായേനെ" എന്നായിരുന്നു സുധീപ് വിഷയത്തെ കുറിച്ച് അവസാനം പറഞ്ഞത്.

ABOUT THE AUTHOR

...view details