NAD Prasad found death: നിവിന്‍ പോളി ചിത്രം 'ആക്ഷന്‍ ഹീറോ ബിജു'വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച എന്‍എഡി പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസായിരുന്നു. പ്രസാദിനെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നിവിന്‍ പോളി ചിത്രത്തിലെ വില്ലന്‍ തൂങ്ങി മരിച്ച നിലയില്‍ - NAD Prasad found death
NAD Prasad found death: മാനസിക പ്രശ്‌നങ്ങളും, കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കേസുകളും പ്രസാദിന്‍റെ പേരിലുണ്ട്
ഞായറാഴ്‌ച രാത്രി 7.30നാണ് പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാനസിക പ്രശ്‌നങ്ങളും, കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നും പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കേസുകളും ഇയാളുടെ പേരിലുണ്ട്.
NAD Prasad villain roles in movies: 'ആക്ഷന്‍ ഹീറോ ബിജു', 'ഇബ', 'കര്‍മാനി' എന്നീ ചിത്രങ്ങളില്‍ പ്രസാദ് വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എറണാകുളം കളമശ്ശേരി സ്വദേശിയാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് പ്രസാദിന്.