കോഴിക്കോട്:കോപ്പിയടി വിവാദത്തില്‍ കുടുങ്ങിയ 'കാന്താര'യിലെ 'വരാഹ രൂപം' ഗാനത്തിന് താത്കാലിക വിലക്ക്. കോഴിക്കോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയാണ് പാട്ട് തൈക്കുടം ബ്രിഡ്‌ജിന്‍റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത്. തൈക്കുടം ബ്രിഡ്‌ജ് നൽകിയ പകർപ്പവകാശ ലംഘന ഹർജിയിലാണ് നടപടി.
Court ordered to stop Kantara song: സിനിമയുടെ നിര്‍മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്‌ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ ആമസോണ്‍ പ്രൈെം, യൂട്യൂബ്, ലിങ്ക് മ്യൂസിക്, സ്‌പോട്ടിഫൈ, വിന്‍ഗ് തുടങ്ങിയവരോടും അനുമതിയില്ലാതെ പാട്ട് ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു. തൈക്കൂടം ബ്രിഡ്‌ജ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തൈക്കൂടം ബ്രിഡ്‌ജിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്.
Rishab Shetty reacts on Kantara song controversy: അതേസമയം കോപ്പിയടി വിഷയത്തില്‍ പ്രതികരിച്ച് ഋഷഭ് ഷെട്ടിയും രംഗത്തെത്തി. 'നവരസ'യുമായി 'വരാഹ രൂപ'ത്തിന് ബന്ധിമില്ലെന്നും പാട്ട് കോപ്പിയടിച്ചിട്ടില്ലെന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്‌ജിനെ അറിയിച്ചിരുന്നുവെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നടന്ന 'കാന്താര'യുടെ പ്രസ് മീറ്റിലായിരുന്നു സംവിധായകന്‍റെ പ്രതികരണം. അതേസമയം വിവാദത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഋഷഭ് തയ്യാറായില്ല. ഈ വിഷയം സംസാരിക്കാനുള്ള വേദിയല്ലെന്നായിരുന്നു ചോദ്യങ്ങള്‍ക്കുള്ള സംവിധായകന്‍റെ മറുപടി.