ആഘോഷത്തിന് ഇനി 50 നാളുകൾ കൂടി! രസം കൂട്ടി ഒരു അടിപൊളി സദ്യയുണ്ണാന്‍ ഒട്ടേറെ വിഭവങ്ങളുമായി പിള്ളേരും, വാഴവെച്ച അച്ഛനും ഈ ഓണത്തിന് എത്തുകയാണ്. പാട്ടും കൂട്ടും ഫാമിലി ഫൈറ്റുമായി ടോട്ടൽ ഒരു എന്‍റര്‍ടെയ്‌നറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുക.
നിരഞ്ജ് രാജു, എവി അനൂപ്, ശാന്തി കൃഷ്‌ണ, ആത്മീയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു' Achanoru Vazha Vechu. പേരു പോലെ തന്നെ വ്യത്യസ്‌തമാണ് ചിത്ര പശ്ചാത്തലവും. സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കളർഫുൾ എൻ്റർടെയ്‌നർ ചിത്രം കൂടിയാണിത്.
ധ്യാന്‍ ശ്രീനിവാസന്‍, മുകേഷ്, ജോണി ആന്‍റണി, അപ്പാനി ശരത്, ഫുക്രു, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, അശ്വിൻ മാത്യു, മീര നായർ, ലെന, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എവിഎ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്‌ടര്‍ എവി അനൂപ് നിർമിക്കുന്ന 25-മത്തെ ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു'. മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്‍റർടെയ്‌ന്‍മെന്‍റാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
പി സുകുമാർ ഛായാഗ്രഹണവും വി സാജൻ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. മനു ഗോപാൽ ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം.
കല - ത്യാഗു തവന്നൂർ, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ് - ദിവ്യ ജോബി, പ്രൊഡക്ഷൻ കൺട്രോളർ - വിജയ് ജി എസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - നസീർ കാരന്തൂർ, സ്‌റ്റിൽസ് - ശ്രീജിത്ത് ചെട്ടിപ്പടി, പോസ്‌റ്റർ ഡിസൈൻ - കോളിൻസ് ലിയോഫിൽ, പശ്ചാത്തല സംഗീതം - ബിജി ബാൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്‌ടർ - പ്രവി നായർ, അസിസ്‌റ്റന്‍റ് ഡയറക്‌ടർ - ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ, പിആർഒ - എ എസ്.ദിനേശ്.
അതേസമയം ധ്യാന്‍ ശ്രീനിവാസന്‍റെ റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. സിനിമയിലെ പുതിയ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രേക്ഷക ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്ന 'പുതുനാമ്പുകള്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
'സൂപ്പർ സിന്ദഗി' ആണ് ധ്യാനിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. അടുത്തിടെയാണ് 'സൂപ്പർ സിന്ദഗി'യുടെ ചിത്രീകരണം പൂര്‍ത്തിയായത്. കണ്ണൂർ, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലായായിരുന്നു ചിത്രീകരണം. വിന്‍റേഷ് ആണ് സിനിമയുടെ സംവിധാനം. 666 പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സത്താർ പടനേലകത്ത്, ഹസീബ് മേപ്പാട്ട് എന്നിവർ ചേർന്നാണ് നിർമാണം. മുകേഷ്, സുരേഷ് കൃഷ്‌ണ, പാർവതി നായർ, ജോണി ആന്‍റണി, കലേഷ്, ഡയാന ഹമീദ്, മാസ്‌റ്റർ മഹേന്ദ്രൻ, ശ്രീവിദ്യ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
Also Read:Dhyan Sreenivasan| 'വിവാഹം കഴിക്കാനുള്ള സ്വപ്‌നങ്ങളുമായി ധ്യാന്‍'; നദികളില്‍ സുന്ദരി യമുനയിലെ പുതിയ ഗാനം പുറത്ത്