Achanoru Vazha Vechu song: നിരഞ്ജ് രാജുവിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു' (Achanoru Vazha Vechu). ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സിനിമയിലെ ഹോളി ഗാനമാണ് പുറത്തിറങ്ങിയത്. 'നിറ മഴ' എന്ന് തുടങ്ങുന്ന ഗാനം കെ ജയകുമാറിന്‍റെ ഗാനരചനയില്‍ ബിജിബാലിന്‍റെ സംഗീതത്തില്‍ സിത്താര കൃഷ്‌ണകുമാറാണ് ആലപിച്ചിരിക്കുന്നത്.
നിരഞ്ജ് രാജുവിനെ കൂടാതെ എവി അനൂപ്, ശാന്തി കൃഷ്‌ണ, ആത്മീയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ലെന, മീര നായർ, മുകേഷ്, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ജോണി ആന്‍റണി, ഫുക്രു, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, അശ്വിൻ മാത്യു, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
Achanoru Vazha Vechu release: ഓണം റിലീസായി ഓഗസ്‌റ്റ് 26നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മലയാളത്തിലെ പ്രമുഖ നിർമാണ വിതരണ കമ്പനിയായ ഇ ഫോർ എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് സിനിമ പ്രദർശനത്തിനെത്തിക്കുന്നത്. ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എവിഎ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്‌ടര്‍ എവി അനൂപ് നിർമിക്കുന്ന 25-മത്തെ ചിത്രം കൂടിയാണിത്.
പേരു പോലെ തന്നെ വ്യത്യസ്‌തമാണ് സിനിമയുടെ പശ്ചാത്തലവും. കളർഫുൾ എൻ്റർടെയ്‌നറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പി സുകുമാർ ഛായാഗ്രഹണവും വി സാജൻ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. മനു ഗോപാൽ ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്ത്, സുഹൈൽ കോയ, കെ ജയകുമാർ, സിജു തുറവൂർ എന്നിവരുടെ ഗാനരചനയില്‍ ബിജിബാൽ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.