കേരളം

kerala

ETV Bharat / entertainment

'ഏറ്റവും അലമ്പന്‍, എല്ലാത്തിനും തുടക്കമിടും'; ഗോപി സുന്ദറെ കുറിച്ച് അഭയ അന്ന് പറഞ്ഞത്‌ - Gopi Sundar Abhaya relationship

Abhaya Hiranmayi about Gopi Sundar: സെല്‍ഫിക്ക് പിന്നാലെ ഗോപി സുന്ദറും അമൃതയും അഭയ ഹിരണ്‍മയിയും വാര്‍ത്തകളില്‍ സ്ഥിരസാന്നിധ്യമായി മാറി.

Abhaya Hiranmayi about Gopi Sundar  ഗോപി സുന്ദറെ കുറിച്ച് അഭയ  Gopi Sundar Abhaya relationship  Gopi Sundar Amrutha Suresh selfie
'ഏറ്റവും അലമ്പന്‍, എല്ലാത്തിനും തുടക്കമിടും'; ഗോപി സുന്ദറെ കുറിച്ച് അഭയ അന്ന് പറഞ്ഞത്‌..

By

Published : Jun 3, 2022, 3:44 PM IST

Gopi Sundar Abhaya relationship: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ പ്രേക്ഷകര്‍ക്കിടയിലെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് ഇരുവരും. ഇവര്‍ക്കൊപ്പം ഗോപി സുന്ദറിന്‍റെ മുന്‍ കാമുകിയും ഗായികയുമായ അഭയ ഹിരണ്‍മയിയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. അമൃതയുടെയും ഗോപി സുന്ദറിന്‍റെയും ചിത്രം പ്രചരിച്ചതോടെ ഗോപി സുന്ദറുമായുള്ള അഭയയുടെ ലിവ് ഇന്‍ റിലേഷന്‍പ്പിന് എന്തു സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Abhaya Hiranmayi about Gopi Sundar: അഭയ ഹിരണ്‍മയി മുമ്പൊരിക്കല്‍ ഗോപി സുന്ദറെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഗോപി സുന്ദറുടെ സംഗീതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചുമാണ് അഭയ അന്ന് പറഞ്ഞിരുന്നത്‌. അപാരമായ ജ്ഞാനമുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍ എന്നാണ് അഭയ പറഞ്ഞിരുന്നത്‌.

'സംഗീതത്തിലെ സാങ്കേതിക കാര്യങ്ങളെ കുറിച്ചും താളത്തെ കുറിച്ചുമൊക്കെ നല്ല ധാരണയുള്ള ആളാണ് അദ്ദേഹം. വളരെ വലിയൊരു സംഗീത പശ്ചാത്തലവും ഗോപിക്ക് ഉണ്ട്‌. വലിയൊരു സംഗീതജ്ഞനാണെങ്കിലും അത്ര തന്നെ അലമ്പനുമാണ് ഗോപി. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഇഷ്‌ടപ്പെട്ടത് കിട്ടിയില്ലെങ്കില്‍ വലിയ ബഹളമായിരിക്കും. അദ്ദേഹത്തെ ഒരു മുതിര്‍ന്ന മനുഷ്യനെന്ന് പലപ്പോഴും വിളിക്കാന്‍ സാധിക്കില്ല. ഒരു മുതിര്‍ന്ന കുട്ടിയെന്നേ പറയാനാകൂ. അത്രയും കുട്ടിത്തമുള്ള ഒരു മനസ്സാണ് അദ്ദേഹത്തിന്‍റേത്‌.

സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും അലമ്പന്‍ ഗോപിയായിരിക്കും. എല്ലാത്തിനും തുടക്കമിടും. ചിലപ്പോള്‍ ഒന്നിച്ചിരുന്ന് കൂവുന്നതൊക്കെ കേള്‍ക്കാം. കൂട്ടുകാര്‍ കൂടിയാല്‍ പിന്നെ അലമ്പ്‌ വര്‍ത്തമാനവും ചളി പറയലുമൊക്കെയാണ്. ചളി എന്ന് പറഞ്ഞാല്‍ നമുക്കെല്ലാം സഹിക്കാന്‍ പറ്റാത്ത ചളികളായിരിക്കും.

പക്ഷേ ഗോപി എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതാണ് അദ്ദേഹത്തിന്‍റെ ജീവിതമന്ത്രം പോലും. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം സന്തോഷത്തോടെയിരിക്കുക എന്നതാണ് ഗോപിയുടെ കാഴ്‌ചപ്പാട്‌. അതുകൊണ്ട്‌ മിക്ക സുഹൃത്തുക്കളും ഇടയ്‌ക്കിടെ ഞങ്ങളുടെ വീട്ടില്‍ ഒത്തുകൂടാറുണ്ട്‌.' -അഭയ ഹിരണ്‍മയി പറഞ്ഞു.

Gopi Sundar Amrutha Suresh selfie: അമൃതക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദറാണ് അദ്ദേഹത്തിന്‍റെ ഇന്‍സ്‌റ്റയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ ഗോപി സുന്ദറും അമൃതയും അഭയ ഹിരണ്‍മയിയും വാര്‍ത്തകളില്‍ സ്ഥിരസാന്നിധ്യമായി മാറിയിരുന്നു. അഭയ ഹിരണ്‍മയിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഗോപി സുന്ദര്‍ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്‌. 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ്‌ കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്‌ക്ക്'- ഇപ്രകാരമാണ് ചിത്രം പങ്കുവച്ച് കൊണ്ട്‌ ഇരുവരും അടിക്കുറിപ്പെഴുതിയത്‌.

Also Read:'ഗോപിയേട്ടന്‍ വന്നത്‌ സാറിനെ അറിയിക്കാന്‍ പറ്റിയില്ല'; 'കുത്തുന്ന' കമന്‍റിന് അഭയയുടെ മറുപടി

ABOUT THE AUTHOR

...view details