കേരളം

kerala

ETV Bharat / entertainment

29 വർഷങ്ങൾക്ക് ശേഷമുള്ള ഒത്തുചേരൽ! ചാമ്പ്യൻസിൽ ആമിർ ഖാനൊപ്പം കൈകോർക്കുമോ സൽമാൻ ഖാൻ? - ആമിർ ഖാൻ സൽമാൻ ഖാൻ കൂട്ടുകെട്ട്

1994-ൽ പുറത്തിറങ്ങിയ 'അന്ദാസ് അപ്‌ന അപ്‌ന'യ്ക്ക് ശേഷം ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ആമിർ ഖാൻ-സൽമാൻ ഖാൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു.

Aamir Khan to reunite with Salman Khan  Salman Khan in Champions  Salman Khan in aamir khan produced film  aamir khan salman khan upcoming film together  aamir salman to work together  salman khan latest news  aamir khan latest news  aamir khan upcoming films  സൽമാൻ ഖാൻ ഏറ്റവും പുതിയ വാർത്തകൾ  സൽമാൻ ഖാൻ പുതിയ ചിത്രം  സൽമാൻ ഖാൻ  ആമിർ ഖാൻ  ആമിർ ഖാൻ പുതിയ ചിത്രം  ചാമ്പ്യൻസ്  ആമിർ ഖാനും സൽമാൻ ഖാനും ഒന്നിച്ച് അഭിനയിക്കുന്നു  അന്ദാസ് അപ്‌ന അപ്‌ന  ആമിർ ഖാൻ ഏറ്റവും പുതിയ വാർത്തകൾ  ആമിർ ഖാൻ സൽമാൻ ഖാൻ കൂട്ടുകെട്ട്  സൽമാൻ
ആമിർ ഖാൻ

By

Published : Feb 21, 2023, 1:14 PM IST

മുംബൈ: ആമിർ ഖാൻ-സൽമാൻ ഖാൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് രണ്ട് സൂപ്പർ താരങ്ങളും ഒന്നിച്ചെത്തുന്നത്. 'കാമ്പിയോൺസ്' എന്ന സ്‌പാനിഷ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായ 'ചാമ്പ്യൻസ്' എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.

1994-ൽ പുറത്തിറങ്ങിയ 'ആന്ദാസ് അപ്‌ന അപ്‌ന' എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ രസകരമെന്നുപറയട്ടെ, ഇരുവരും സഹതാരങ്ങളായിരിക്കില്ല. ചിത്രത്തിൽ സൽമാൻ നായകവേഷം ചെയ്യുമ്പോൾ ആമിർ നിർമാതാവിന്‍റെ തൊപ്പി അണിയും.

റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിനായി ആമിർ ഖാൻ സൽമാൻ ഖാനുമായി ചർച്ചകൾ നടത്തിവരികയാണ്. ദീർഘകാല സുഹൃത്തുക്കളായ ഇരുവരും ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ്. ലൊക്കേഷനുകൾ, ഷൂട്ടിങ് ഷെഡ്യൂൾ, മറ്റ് ലോജിസ്റ്റിക്‌സ് എന്നിവയെക്കുറിച്ചും താരങ്ങൾ ചർച്ചയിലാണ്. സൽമാൻ ചാമ്പ്യൻസിൽ അഭിനയിക്കണമെന്നാണ് തന്‍റെ ആഗ്രഹം എന്ന് ആമിർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇതുവരെ സൽമാൻ ഡോട്ട് ലൈനിൽ ഒപ്പിട്ടിട്ടില്ല. കൂടുതൽ ചർച്ചകൾക്കൊടുവിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സൽമാൻ ഖാന്‍റെ ജന്മദിനത്തിൽ ചാമ്പ്യൻസ് സിനിമയുടെ പ്രഖ്യാപനം നടത്താനാണ് പദ്ധതി. തുടർന്ന് കൃത്യമായ ഷെഡ്യൂളുകളിൽ ചിത്രം പൂർത്തിയാക്കി അടുത്ത വർഷം റിലീസ് ചെയ്യാനാണ് ടീം ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ ആമിർ-സൽമാൻ കൂട്ടുകെട്ടിൽ 2024ൽ ചാമ്പ്യൻസ് അരങ്ങിലെത്തും.

കാമ്പിയോൺസിന്‍റെ ഹിന്ദി പതിപ്പായി ചാമ്പ്യൻസ് നിർമിക്കാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് കഴിഞ്ഞ വർഷം അവസാനം ആമിർ വെളിപ്പെടുത്തിയിരുന്നു. മനോഹരമായി എഴുതിയ ഹൃദയസ്‌പർശിയായ കഥയാണ് ചാമ്പ്യൻസ് എന്നും താൻ ആ ചിത്രത്തിൽ പൂർണ വിശ്വാസം അർപ്പിക്കുന്നുവെന്നും ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. താരത്തിന്‍റേതായി അവസാനം പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദയ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ABOUT THE AUTHOR

...view details