മുംബൈ:തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ലാൽ സിങ് ചദ്ദ' ഓഗസ്റ്റ് 11ന് റിലീസ് ചെയ്യാനിരിക്കെ, ഏപ്രിൽ 28ന് തന്‍റെ വ്യത്യസ്‌ത കഥയുമായി ആരാധകർക്ക് മുന്നിൽ എത്തുമെന്ന് ആമിർ ഖാൻ സമൂഹ്യമാധ്യമങ്ങളിലൂടെ വളിപ്പെടുത്തിയിരുന്നു. എന്നാൽ സിനിമയെ കുറിച്ചാണോ സ്വന്തം ജീവിതത്തെക്കുറിച്ചാണോ കഥയെന്ന ഒരു സൂചനയും താരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏതായാലും ആമിറിന്‍റെ പ്രഖ്യാപനത്തിന് ശേഷം ആവേശത്തിലാണ് ആരാധകർ.
ആരാധകരുടെ ആകാംക്ഷയ്‌ക്ക് വീര്യം കൂട്ടുന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി പല വീഡിയോകളും താരം പങ്കുവച്ചരുന്നു. 'ക്യാ ഹെ കഹാനി' എന്ന ഹാഷ് ടാഗിനൊപ്പം ക്രിക്കറ്റും ഇൻഡോർ ഫുട്‌ബോളും കളിക്കുന്ന വീഡിയോകളാണ് പങ്കുവച്ചത്. അത്തരത്തിൽ പുറത്തുവിട്ട മറ്റൊരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.