കേരളം

kerala

ETV Bharat / entertainment

ആമിര്‍ ഖാന്‍റെ അമ്മയ്‌ക്ക് ഹൃദയാഘാതം - Aamir Khan

Aamir Khan mother health update: ആമിര്‍ ഖാന്‍റെ അമ്മ സീനത്തിന് ഹൃദയാഘാതം. മുംബൈയിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സീനത്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

Aamir Khan mother Zeenat  Aamir Khan mother health update  ആമിര്‍ ഖാന്‍റെ അമ്മയ്‌ക്ക് ഹൃദയാഘാതം  ആമിര്‍ ഖാന്‍റെ മാതാവ്  Zeenat suffers massive heart attack  Aamir Khan  ആമിര്‍ ഖാന്‍
ആമിര്‍ ഖാന്‍റെ അമ്മയ്‌ക്ക് ഹൃദയാഘാതം

By

Published : Oct 31, 2022, 12:30 PM IST

Aamir Khan mother suffers massive heart attack: ബോളിവുഡ്‌ സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ മാതാവ് സീനത്തിന് ഹൃദയാഘാതം. ഹൃദയാഘാതത്തെ തുടര്‍ന്ന് സീനത്തിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമിറിന്‍റെ മാതാവിന്‍റെ പഞ്ചഗണി വസതിയില്‍ വച്ചായിരുന്നു സംഭവം.

ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ആമിറിന്‍റെ അമ്മ ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്ന് താരത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 'സീനത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. ചികിത്സയോട് അവര്‍ പ്രതികരിക്കുന്നുണ്ട്. ആമിറിനെ കൂടാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളും സീനത്തിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നുണ്ട്.'-ആമിറിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ദീപാവലിയെ തുടര്‍ ആമിര്‍ ഖാന്‍ അമ്മയോടൊപ്പം താമസിക്കാന്‍ പഞ്ചഗണി വസതിയില്‍ എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ കരണ്‍ ജോഹറിന്‍റെ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ ആമിര്‍ പങ്കെടുത്തിരുന്നു. തന്‍റെ കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയാത്തതാണ് തന്‍റെ ഏറ്റവും വലിയ വിഷമമെന്ന് ഷോയില്‍ താരം പറഞ്ഞിരുന്നു. തന്‍റെ ജീവിതത്തില്‍ കുടുംബത്തിന്‍റെയും ബന്ധങ്ങളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് അമ്മയ്‌ക്കും കുട്ടികള്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ താനിപ്പോള്‍ കൂടുതല്‍ പരിശ്രമിക്കുന്നതായി ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

Also Read: ഒടിടി വെല്ലുവിളിയാണ്, ലാല്‍ സിംഗ്‌ ഛദ്ദയുടെ സ്ട്രീമിങ്ങിനെക്കുറിച്ച് ആമിര്‍ ഖാന്‍

ABOUT THE AUTHOR

...view details