Aamir Khan is taking a break from acting: നീണ്ട 35 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുക്കാനൊരുങ്ങി ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍. സിനിമയില്‍ നിന്നും ഇടവേള എടുത്ത് തനിക്ക് കുടുംബത്തിനൊപ്പം സമയം ചെലവിടണമെന്നാണ് താരം പറയുന്നത്. ആമിറിന്‍റെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ 'ലാല്‍ സിങ് ഛദ്ദ'യുടെ പരാജയത്തിന് ശേഷമാണ് താരത്തിന്‍റെ ഈ തീരുമാനം.
അടുത്ത കുറച്ച് വര്‍ഷങ്ങള്‍ അമ്മയ്‌ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് താരം പറയുന്നു. അതിനൊപ്പം നല്ല സിനിമകള്‍ നിര്‍മിക്കുമെന്നും താരം വ്യക്തമാക്കി. 'ലാല്‍ സിങ് ഛദ്ദയ്‌ക്ക് ശേഷം ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമയാണ് 'ചാംപ്യന്‍സ്'. വളരെ നല്ല കഥയും തിരക്കഥയുമാണ് ചിത്രത്തിന്‍റേത്. പക്ഷേ എനിക്ക് ഇപ്പോള്‍ വിശ്രമം ആവശ്യമാണ്. കുടുംബത്തിന്‍റെ കൂടെ സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ 35 വര്‍ഷമായി ജോലി ചെയ്യുന്നു. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ എന്‍റെ ജോലിയില്‍ മാത്രമായിരുന്നു ഫോക്കസ് ചെയ്‌തിരുന്നത്.