കേരളം

kerala

ETV Bharat / entertainment

മലയാളികള്‍ തിളങ്ങിയ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം: പൂര്‍ണ പട്ടിക പുറത്ത് - National Film Awards

National Film Awards: മലയാള സിനിമയ്‌ക്ക് അഭിമാന നിമിഷം സമ്മാനിച്ച് 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. നാല് അവാര്‍ഡുകളുമായി തിളങ്ങി അയ്യപ്പനും കോശിയും.

68th National Film Awards list  68ാമത് ദേശീയ പുരസ്‌കാരം  National Film Awards  68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം
മലയാളികള്‍ തിളങ്ങിയ 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം: പൂര്‍ണ പട്ടിക പുറത്ത്

By

Published : Jul 22, 2022, 7:32 PM IST

Updated : Jul 22, 2022, 8:23 PM IST

മലയാള സിനിമയ്‌ക്കും പ്രേക്ഷകര്‍ക്കും അഭിമാനമായി 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. അയ്യപ്പനും കോശിയും ചിത്രത്തിലൂടെ സംവിധായകന്‍ സച്ചി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കുറി രണ്ട് പേരാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. സൂര്യയും അജയ്‌ ദേവ്‌ഗണുമാണ് മികച്ച നടന്‍മാര്‍. സൂരരൈ പോട്ര്, തന്‍ഹാജി എന്നീ സിനിമകളിലെ പ്രകടനത്തിന് യഥാക്രമം സൂര്യയും, അജയ്‌ ദേവ്‌ഗണും പുരസ്‌കാരത്തിന് അര്‍ഹരായത്.

68th National Film Awards list: സൂരരൈ പോട്ര് എന്ന സിനിമയിലെ മികവുറ്റ പ്രകടനത്തിന് മികച്ച നടിയായി അപര്‍ണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോന്‍ ആണ് മികച്ച സഹനടന്‍. അയ്യപ്പനും കോശിയും സിനിമയിലൂടെ നഞ്ചിയമ്മ മികച്ച പിന്നണി ഗായികയ്‌ക്കുള്ള പുരസ്‌കാരം നേടി. തിങ്കളാഴ്‌ച നിശ്ചയമാണ് മികച്ച മലയാള ചിത്രം. മികച്ച സംഘട്ടന സംവിധാനത്തിനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും നേടി. മറാഠി ചിത്രം 'ജൂണ്‍' സംവിധാനം ചെയ്‌ത സിദ്ധാര്‍ഥ് മേനോന്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടിക

മികച്ച സംവിധായകന്‍ - സച്ചി (അയ്യപ്പനും കോശിയും)

മികച്ച ഫീച്ചര്‍ സിനിമ - സൂരരൈ പോട്ര്‌

മികച്ച നടന്‍ - സൂര്യ (സൂരരൈ പോട്ര്‌), അജയ്‌ ദേവ്‌ഗണ്‍ (തന്‍ഹാജി; ദി അണ്‍സങ്‌ വാരിയര്‍)

മികച്ച നടി - അപര്‍ണ ബാലമുരളി (സൂരരൈ പോട്ര്‌)

മികച്ച സഹനടന്‍ - ബിജു മേനോന്‍ (അയ്യപ്പനും കോശിയും)

മികച്ച സഹനടി - ലക്ഷ്‌മി പ്രിയ ചന്ദ്രമൗലി

മികച്ച പുതുമുഖ സംവിധായകന്‍ - മഡോണേ അശ്വിന്‍ (മണ്ടേല)

മികച്ച ജനപ്രിയ ചിത്രം - തന്‍ഹാജി ദി അണ്‍സങ്‌ വാരിയര്‍ (സംവിധാനം - ഓം റാവത്)

മികച്ച മലയാള ചിത്രം - തിങ്കളാഴ്‌ച നിശ്ചയം (സംവിധാനം - സെന്ന ഹെഗ്‌ഡെ)

മികച്ച കുട്ടികളുടെ ചിത്രം - സുമി (മറാഠി ചിത്രം)

പ്രത്യേക ജൂറി പുരസ്‌കാരം - വാങ്ക്‌ (സംവിധാനം - കാവ്യ പ്രകാശ്)

മികച്ച കുടുംബ ചിത്രം- കുംകുംമര്‍ച്ചന്‍ (മറാഠി ചിത്രം)

മികച്ച സാമൂഹിക പ്രതിബന്ധതയുള്ള ചിത്രം - ഫുനേറല്‍ (മറാഠി ചിത്രം)

മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രം - തലേഡന്‍ഡ (കന്നഡ ചിത്രം)

മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രം - കച്ചിചിനിതു (കര്‍ബി)

മികച്ച ഇന്‍വെസ്‌റ്റിഗേഷന്‍ ചിത്രം - ദി സേവിയര്‍: ബ്രിഗ് പ്രീതം സിങ്

മികച്ച ബയോഗ്രഫിക്കല്‍ ചിത്രം - പബംഗ്‌ ശ്യാം (മണിപ്പൂരി)

മികച്ച സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി ചിത്രം - ഓണ്‍ ദി ബ്രിങ്ക് സീസണ്‍ 2 - ബാറ്റ്‌സ്‌

മികച്ച ഹിന്ദി ചിത്രം - തൂല്‍സിദാസ്‌ ജൂനിയര്‍

മികച്ച ബംഗാളി ചിത്രം - അവിജാത്രിക്

മികച്ച തെലുങ്ക് ചിത്രം - കളര്‍ ഫോട്ടോ

മികച്ച തമിഴ്‌ ചിത്രം - സിവരഞ്‌ജനിയും ഇന്നും സില പെണ്‍ങ്കള്ളും

മികച്ച അസമീസ്‌ ചിത്രം - ബ്രിഡ്‌ജ്‌

മികച്ച ഹര്യന്‍വി ചിത്രം - ദാദാ ലക്ഷ്‌മി

മികച്ച ദിമാസ ചിത്രം - സെംഖര്‍

മികച്ച തുളു ചിത്രം - ജീടിഗെ

മികച്ച മറാഠി ചിത്രം - ഗോഷ്‌ട ഏക പൈതനിച്ചി

മികച്ച കന്നഡ ചിത്രം - ഡോള്ളു

മികച്ച ബാല താരം - 1. അനീഷ്‌ മങ്കേഷ്‌ ഗോസാവി (മറാഠി ചിത്രം- തക്‌ തക്‌); 2. അകാംക്ഷ പിങ്കളെ, ദിവ്യേഷ്‌ ഇന്ദുല്‍കര്‍ (മറാഠി ചിത്രം- സുമി)

മികച്ച പിന്നണി ഗായകന്‍ - രാഹുല്‍ ദേശ്‌പാണ്ഡെ (മറാഠി ചിത്രം - മി വാസന്ത്രാവോ)

മികച്ച പിന്നണി ഗായിക - നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച സംഗീത സംവിധാനം - എസ്.തമന്‍ (അല വൈകുണ്‌ഠപുരംലോ)

മികച്ച പശ്ചാത്തല സംഗീതം - ജി.വി പ്രകാശ്‌ കുമാര്‍ (സുരരൈ പോട്ര്)

മികച്ച ഗാന രചന - മനോഡജ്‌ മുന്‍താഷഈര്‍ (സൈന)

മികച്ച നൃത്ത സംവിധാനം - സന്ധ്യ രാജു (തെലുങ്ക്‌ ചിത്രം -നാട്യം)

മികച്ച സംഘട്ടന സംവിധാനം - മാഫിയ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും)

മികച്ച തിരക്കഥ - ശാലിനി ഉഷ നായര്‍, സുധ കൊങ്കര (സൂരരൈ പോട്ര്‌)

മികച്ച സംഭാഷണം - മഡോണെ അശ്വിന്‍ (മണ്ടേല)

മികച്ച ഛായാഗ്രഹണം - സുപ്രതീ ബോല്‍ (അവിജാത്രിക്)

മികച്ച എഡിറ്റിങ് - ശ്രീകര്‍ പ്രസാദ്‌

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ - അസീസ് നാടോടി (കപ്പേള)

മികച്ച വസ്‌ത്രാലങ്കാരം - നചികേത്‌ ബര്‍വേ, മഹേഷ്‌ ഷെര്‍ല (തന്‍ഹാജി ദി അണ്‍സങ്‌ വാരിയര്‍)

മികച്ച ചമയം - ടിവി രാം ബാബു (നാട്യം)

മികച്ച ഓഡിയോഗ്രഫി - ഡോള്ളു

മികച്ച സൗണ്ട് ഡിസൈനര്‍- മീ വാസന്ത്രോ

മികച്ച റീ-റെക്കോര്‍ഡിസ്‌റ്റ്‌, ഫൈനല്‍ ട്രാക്ക്- മാലിക്

2020ലെ പുരസ്‌കാരങ്ങളാണ് 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രഖ്യാപിച്ചത്. 2020ല്‍ പുറത്തിറങ്ങിയ 295 ഫീച്ചര്‍ സിനിമകളും, 105 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് ഇക്കുറി മത്സരിച്ചത്. സംവിധായകനും നിര്‍മാതാവുമായ വിപുല്‍ ഷാ ആയിരുന്നു ജൂറി ചെയര്‍മാന്‍. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്തത്.

Last Updated : Jul 22, 2022, 8:23 PM IST

ABOUT THE AUTHOR

...view details