കേരളം

kerala

ETV Bharat / entertainment

54th IFFI Indian Panorama official selection : രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ തിളങ്ങാൻ 'കാതല്‍' അടക്കം 7 മലയാള സിനിമകൾ, 'ആട്ടം' ഉദ്ഘാടനചിത്രം - ഐഎഫ്എഫ്ഐ

54th International Film Festival of India : 'ഇരട്ട', 'കാതൽ', 'മാളികപ്പുറം', 'ന്നാ താൻ കേസ് കൊട്', 'പൂക്കാലം', '2018', 'ശ്രീ രുദ്രം' എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങൾ

54th IFFI Indian Panorama official selection  54th International Film Festival of India  54th IFFI Indian Panorama 2023  54th IFFI Indian Panorama official selection  IFFI  രാജ്യാന്തര ചലച്ചിത്രോത്സവം  രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാള സിനിമകൾ  ഗോവയില്‍ നടക്കുന്ന 54മത് രാജ്യാന്തര ചലച്ചിത്രമേള  രാജ്യാന്തര ചലച്ചിത്രമേള  ഐഎഫ്എഫ്ഐ  ഐഎഫ്എഫ്ഐ ഇന്ത്യന്‍ പനോരമ
54th IFFI Indian Panorama official selection

By ETV Bharat Kerala Team

Published : Oct 23, 2023, 6:15 PM IST

ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) ഇന്ത്യന്‍ പനോരമയിൽ ഉദ്ഘാടന ചിത്രമായി മലയാള സിനിമ 'ആട്ടം' (Aattam) പ്രദര്‍ശിപ്പിക്കും (54th International Film Festival of India). 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഈ വര്‍ഷം ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 'ഇരട്ട', 'കാതൽ', 'മാളികപ്പുറം', 'ന്നാ താൻ കേസ് കൊട്', 'പൂക്കാലം', '2018' എന്നീ മലയാള ചിത്രങ്ങളും ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് (54th IFFI Indian Panorama official selection).

മലയാള ചിത്രം 'ശ്രീ രുദ്രം' നോൺ ഫീച്ചർ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 'ആൻഡ്രോ ഡ്രീംസ്' ആണ് നോൺ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. മുഖ്യധാരാ സിനിമ വിഭാഗത്തിലാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്‌ത, ഇന്ത്യയുടെ ഓസ്‌കർ എൻട്രി ചിത്രം '2018' (2018-Everyone Is A Hero) നെ തെരഞ്ഞെടുത്തത്. ഏറെ വിവാദങ്ങൾക്ക് വഴിവച്ച 'ദി കേരള സ്റ്റോറി'യും (The Kerala Story) 'വാക്‌സിൻ വാറും' (The Vaccine War) പട്ടികയിലുണ്ട്.

നവംബർ 20 മുതൽ 28 വരെയാണ് 54-ാമത് രാജ്യാന്തര ചലച്ചിത്ര മേള നടക്കുക. സിനിമാറ്റിക്, തീമാറ്റിക്, സൗന്ദര്യാത്മക മികവ് പുലർത്തുന്ന ഫീച്ചർ, നോൺ - ഫീച്ചർ സിനിമകൾ തെരഞ്ഞെടുക്കുക എന്നതാണ് ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം, നാഷണൽ ഫിലിം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (എൻഎഫ്‌ഡിസി) സംഘടിപ്പിക്കുന്ന ഇന്ത്യൻ പനോരമയുടെ ലക്ഷ്യം.

ആനന്ദ് ഏകർഷി ആണ് ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ആട്ടം' സിനിമയുടെ സംവിധായകൻ. 'ഇരട്ട' സംവിധാനം ചെയ്‌തിരിക്കുന്നത് രോഹിത് എംജി കൃഷ്‌ണനും 'കാതൽ' സംവിധാനം ചെയ്‌തത് ജിയോ ബേബിയുമാണ്. വിഷ്‌ണു ശശി ശങ്കർ ആണ് 'മാളികപ്പുറം' സിനിമയുടെ സംവിധായകൻ. 'ന്നാ താൻ കേസ് കൊട്' സംവിധാനം ചെയ്‌തത് രതീഷ് ബാലകൃഷ്‌ണൻ പൊതുവാളാണ്. ഗണേഷ് രാജാണ് 'പൂക്കാലം' ഒരുക്കിയത്.

ആനന്ദ​ ജ്യോതി ആണ് നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടംപിടിച്ച മലയാള ചിത്രം 'ശ്രീ രുദ്രം' സംവിധാനം ചെയ്‌തത്. അതേസമയം ഫീച്ചർ സിനിമകൾക്കായി ആകെ 12 ജൂറി അംഗങ്ങളും അതാത് ചെയർപേഴ്‌സൺമാരുടെ നേതൃത്വത്തിൽ നോൺ ഫീച്ചർ സിനിമകൾക്കായി ആറ് ജൂറി അംഗങ്ങളും ഉൾപ്പെടുന്ന, ചലച്ചിത്ര ലോകത്തെ പ്രമുഖരാണ് ഇന്ത്യൻ പനോരമ തെരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ എടവനക്കാട് ജൂറി അംഗമായുണ്ട്.

ഫീച്ചർ ഫിലിം വിഭാഗത്തിൽ 'ആരാരിരാരോ' (Aaraariraaro), 'ഡീപ് ഫ്രിഡ്‌ജ്' (Deep Fridge), 'കാന്താര' (Kantara), 'സനാ' (Sanaa), 'വധ്' (Vadh), 'പൊന്നിയിൻ സെൽവൻ- II' (Ponniyin Selvan-II), 'സിർഫ് ഏക് ബന്ദാ കാഫി ഹേ' (Sirf Ek Bandaa Kaafi Hai), 'ഗുൽമോഹർ' (Gulmohar) എന്നിവയും ഉൾപ്പെടുന്നു. '1947: ബ്രെക്‌സിറ്റ് ഇന്ത്യ' (1947: Brexit India), ആൻഡ്രോ ഡ്രീംസ് (Andro Dreams), 'ബാസൻ' (Baasan), 'ബാക്ക് ടു ദി ഫ്യൂച്ചർ' (Back To The Future), 'ബെഹ്രുപിയ - ദി ഇംപേഴ്‌സിനേറ്റർ' (Behrupiya – The Impersonator), 'നാൻസെയ് നിലം' (Nansei Nilam), 'പ്രദക്ഷിണ' (Pradakshina), 'ദി സീ ആനഡ് സെവൻ വില്ലേജേഴ്‌സ്' (The Sea & Seven Villages) എന്നിവയും പ്രദർശനത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഫീച്ചർ ഇതര സിനിമകളിൽ ഉൾപ്പെടുന്നു.

ABOUT THE AUTHOR

...view details