കേരളം

kerala

ETV Bharat / entertainment

ഗോവ ചലച്ചിത്ര മേളയ്‌ക്ക് തുടക്കമായി; ഉദ്‌ഘാടനത്തില്‍ കാര്‍ത്തിക് ആര്യന്‍റെ നൃത്തം

53rd Goa International Film Festival: 53ാമത് അന്താരാഷ്‌ട്ര ഗോവ ചലച്ചിത്ര മേളയ്‌ക്ക് തിരിതെളിഞ്ഞു. ഓസ്‌ട്രേലിയന്‍ ചിത്രമായ 'അല്‍മ ആന്‍ഡ്‌ ഓസ്‌കര്‍' ആണ് മേളയിലെ ഉദ്‌ഘാടന ചിത്രം.

Goa International Film Festival kicks off in today  Goa International Film Festival  Goa International Film Festival kicks off  ഗോവ ചലച്ചിത്ര മേളയ്‌ക്ക് തുടക്കമായി  ഗോവ ചലച്ചിത്ര മേള  ഉദ്‌ഘാടനത്തില്‍ കാര്‍ത്തിക് ആര്യന്‍റെ നൃത്തം  കാര്‍ത്തിക് ആര്യന്‍റെ നൃത്തം  53rd Goa International Film Festival  Kartik Aaryan to perform Goa Film Festival  Inaugural film in Goa film fest  Malayalam movies in Goa Film Festival  Non feature movies in Goa Film Festival  Carlos Saura gets Satyajit Ray award
ഗോവ ചലച്ചിത്ര മേളയ്‌ക്ക് തുടക്കമായി; ഉദ്‌ഘാടനത്തില്‍ കാര്‍ത്തിക് ആര്യന്‍റെ നൃത്തം

By

Published : Nov 20, 2022, 10:14 AM IST

53rd Goa International Film Festival: അന്‍പത്തി മൂന്നാമത് അന്താരാഷ്‌ട്ര ഗോവ ചലച്ചിത്ര മേളയ്‌ക്ക് പനാജിയില്‍ തുടക്കമായി. ശ്യാമപ്രസാദ് മുഖര്‍ജി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഉദ്‌ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഗോവ ഗവർണർ പി എസ് ശ്രീധരൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Kartik Aaryan to perform Goa Film Festival: ബോളിവുഡ്‌ താരങ്ങളായ കാര്‍ത്തിക്‌ ആര്യന്‍, സാറ അലി ഖാന്‍, വരുണ്‍ ധവാന്‍, മൃണാള്‍ താക്കൂര്‍, കാതറീന്‍ ട്രിസ്സ തുടങ്ങിയവരും ചടങ്ങില്‍ അതിഥികളായെത്തും. ഉദ്‌ഘാടന ചടങ്ങില്‍ കാര്‍ത്തിക് ആര്യനും സംഘവും അവതരിപ്പിക്കുന്ന നൃത്തം മേളയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാകും. ചടങ്ങില്‍ പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി, പ്രഭുദേവ, മനോജ് ബാജ്‌പേയ്, അജയ് ദേവ്ഗൺ എന്നിവരെ പ്രത്യേക ബഹുമതികളോടെ ആദരിക്കും.

Inaugural film in Goa film fest: ഓസ്‌ട്രേലിയന്‍ ചിത്രം 'അല്‍മ ആന്‍ഡ്‌ ഓസ്‌കര്‍' ആണ് ഉദ്‌ഘാടന ചിത്രം. ക്രിസ്‌തോഫ്‌ സനൂസിയുടെ 'പെര്‍ഫെക്‌ട്‌ നമ്പര്‍' ആണ് സമാപന ചിത്രം. ഇന്ന് (നവംബര്‍ 20ന്) ആരംഭിക്കുന്ന മേള നവംബര്‍ 28നാണ് അവസാനിക്കുക. 70 രാജ്യങ്ങളില്‍ നിന്നായി 280 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കുക.

Malayalam movies in Goa Film Festival: മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് ഇക്കുറി പ്രദര്‍ശിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്‌ത 'അറിയിപ്പ്', തരുണ്‍ മൂര്‍ത്തിയുടെ 'സൗദി വെള്ളയ്‌ക്ക' എന്നിവയാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്ന മലയാള ചിത്രങ്ങള്‍. പ്രിയനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഇരുള ഭാഷയിലുള്ള 'ധബാരി ക്യുരുവി' എന്ന ചിത്രവും ഈ വിഭാഗത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

Non feature movies in Goa Film Festival: 'ആര്‍ആര്‍ആര്‍', 'ദ കശ്‌മീര്‍ ഫയല്‍സ്‌', 'അഖണ്ഡ', 'ജയ്‌ഭീം', 'മേജര്‍' തുടങ്ങീ ചിത്രങ്ങളും മേളയില്‍ മാറ്റുരയ്ക്കും. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ വിനോദ് മങ്കര സംവിധാനം ചെയ്‌ത സംസ്‌കൃത ചിത്രം 'യാനം', അഖില്‍ ദേവ്‌ എം സംവിധാനം ചെയ്‌ത 'വീട്ടിലേയ്‌ക്ക്' തുടങ്ങി 20 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

Carlos Saura gets Satyajit Ray award: ലോക ചലച്ചിത്ര മേഖലയിലെ ആജീവനാന്ത സംഭാവനയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്‌പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്‌ക്ക് സമ്മാനിക്കും. ഹോമേജ്‌ വിഭാഗത്തില്‍ കെപിഎസി ലളിത, ഗായകന്‍ കെ.കെ, സംവിധായകന്‍ പ്രതാപ് പോത്തന്‍ എന്നിവരുടെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി അവരെയും മേളയില്‍ അനുസ്‌മരിക്കും. മണ്‍മറഞ്ഞ പ്രതിഭകളെ ആദരിക്കുന്ന വിഭാഗമാണ് ഹോമേജ്‌ വിഭാഗം.

Also Read:ജീവിതം,പരിസ്ഥിതി,അതിജീവനം ; ഐഎഫ്‌എഫ്‌കെ മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കാന്‍ 'ഉതമ'

ABOUT THE AUTHOR

...view details