കേരളം

kerala

ETV Bharat / entertainment

2018 Movie Oscar Nomination: '2018' ഓസ്‌കറിന്, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി - 2018 ഓസ്‌കര്‍ എന്‍ട്രി

2018 Everyone is a Hero will represent India in Oscar: വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലാണ് 2018 മത്സരിക്കുക

Film Federation of India  2018 Movie Oscar Nomination  2018 Everyone is a Hero  2018 will represent India in Oscar  2018  ചിത്രം 2018  മലയാള ചിത്രം 2018  Film Federation of India
2018 Movie Oscar Nomination

By ETV Bharat Kerala Team

Published : Sep 27, 2023, 12:58 PM IST

Updated : Sep 27, 2023, 2:13 PM IST

ന്യൂഡല്‍ഹി : 2018; എവരി വൺ ഈസ് എ ഹീറോ എന്ന മലയാള ചിത്രം ഓസ്‌കറിന്. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യയുടെ പ്രതിനിധിയായി '2018' മത്സരിക്കുക. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത് (The film "2018-Everyone is a Hero" represents India and the theme of the film is calamity humans face: Film Federation of India). ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ തോമസിന് സെപ്‌റ്റിമിയസ് അവാര്‍ഡില്‍ മികച്ച ഏഷ്യന്‍ നടന്‍ എന്ന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് 2018 ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചത്.

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഗിരീഷ് കാസറവള്ളി അടങ്ങുന്ന 16 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് 2018നെ തെരഞ്ഞെടുത്തത്. ദി കേരള സ്റ്റോറി (ഹിന്ദി), റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി), മിസിസ് ചാറ്റര്‍ജി VS നോര്‍വേ (ഹിന്ദി), ബാലഗാം (തെലുഗു), വാല്‍വി (മറാഠി), ഓഗസ്റ്റ്‌ 16, 1947 എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് 2018 നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചത്.

2018ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്‌ത സര്‍വൈവല്‍ ത്രില്ലറാണ് 2018; എവരിവണ്‍ ഈസ് എ ഹീറോ. കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന്‍റെ തീവ്രത ഒട്ടും ചോര്‍ന്ന് പോകാതെ അഭ്രപാളിയില്‍ അവതരിപ്പിച്ചപ്പോള്‍ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒത്തൊരുമിച്ചും മനോധൈര്യത്തോടെയും പ്രളയത്തെ നേരിട്ട ഓരോ മലയാളിയും നായകന്‍ ആണെന്ന ആശയം മുന്നോട്ടുവച്ച 'എവരി വണ്‍ ഈസ്‌ എ ഹീറോ' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

പ്രദര്‍ശനത്തിനെത്തി അധികം വൈകാതെ തന്നെ ബോക്‌സോഫിസിലും കലക്ഷന്‍ പ്രളയമായിരുന്നു. 10 ദിവസം കൊണ്ട് 100 കോടി ക്ലബിലെത്താന്‍ ചിത്രത്തിന് സാധിച്ചു. ഏറ്റവും ചുരുങ്ങിയ കാലയളവില്‍ 100 കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രമായും 2018 മാറി. മലയാളത്തിലെ യുവതാരങ്ങള്‍ക്കൊപ്പം നിരവധി അഭിനേതാക്കള്‍ ചിത്രത്തിന്‍റെ ഭാഗമായി. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, സിദ്ദിഖ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ഗൗതമി നായര്‍, ശിവദ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത്.

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷന്‍ എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പദ്‌മകുമാര്‍, ആന്‍റോ ജോസഫ് എന്നിവരാണ് നിര്‍മാണം. ജൂഡ് ആന്തണി ജോസഫും അഖില്‍ പി ധര്‍മജനും തിരക്കഥ ഒരുക്കി. നോബിള്‍ പോള്‍ ആണ് സംഗീത സംവിധാനം.

Also Read : Tovino Thomas Best Asian Actor: 'ഇത് കേരളത്തിനാണ്'; ടൊവിനോ തോമസ് ഏഷ്യയിലെ മികച്ച നടന്‍, സെപ്‌റ്റിമിയസ് അവാര്‍ഡിന് പിന്നാലെ പങ്കുവച്ച പോസ്റ്റിനും കയ്യടി

Last Updated : Sep 27, 2023, 2:13 PM IST

ABOUT THE AUTHOR

...view details