കേരളം

kerala

ETV Bharat / entertainment

1. Princess Street First Look Poster : ബാലു വർഗീസിന്‍റെ '1. പ്രിൻസസ്സ് സ്‌ട്രീറ്റ്' ഫസ്റ്റ് ലുക്ക് പുറത്ത് - 1 പ്രിൻസസ്സ് സ്‌ട്രീറ്റ് ഫസ്റ്റ് ലുക്ക് പുറത്ത്

Balu Varghese and Ann Sheetal starrer 1. Princess Street: സിമയോൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലുവിനൊപ്പം ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.

Balu Varghese starrer 1 Princess Street  1 Princess Street  ബാലു വർഗീസിന്‍റെ 1 പ്രിൻസസ്സ് സ്‌ട്രീറ്റ്  1 പ്രിൻസസ്സ് സ്‌ട്രീറ്റ്  ബാലു വർഗീസ്  ആൻ ശീതൾ  അർച്ചന കവി  ലിയോണ ലിഷോയ്  Balu Varghese in 1 Princess Street  Ann Sheetal in 1 Princess Street  1 പ്രിൻസസ്സ് സ്‌ട്രീറ്റ് ഫസ്റ്റ് ലുക്ക് പുറത്ത്  1 പ്രിൻസസ്സ് സ്‌ട്രീറ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ
1. Princess Street First Look Poster

By ETV Bharat Kerala Team

Published : Oct 16, 2023, 10:23 PM IST

ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് '1. പ്രിൻസസ്സ് സ്‌ട്രീറ്റ്' (Balu Varghese, Ann Sheetal, Archana Kavi and Leona Lishoy in 1. Princess Street). മാക്‌ട്രോ മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ലജു മാത്യു ജോയ് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (1. Princess Street First Look Poster). ബാലു വർഗീസും ആൻ ശീതളുമാണ് പോസ്റ്ററിൽ.

ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്‌ണ ചന്ദ്രൻ, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (1. Princess Street cast). ചിത്രത്തിന്‍റെ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടുകയാണ്. വാതിൽപ്പടിയിൽ മുഖാമുഖം പുഞ്ചിരിതൂകി നിൽക്കുന്ന ബാലു വർഗീസിനെയും ആൻ ശീതളിനെയുമാണ് പോസ്റ്ററിൽ കാണാനാവുക (Balu Varghese and Ann Sheetal starrer 1. Princess Street).

'1. പ്രിൻസസ്സ് സ്‌ട്രീറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഷാജി പി ജോൺ, രഞ്ജു വർഗീസ് എന്നിവരാണ് '1. പ്രിൻസസ്സ് സ്‌ട്രീറ്റ്' ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസർമാർ. അർജുൻ അക്കോട്ട് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ആയൂബ്ബ് ഖാൻ ആണ്. സംവിധായകൻ സിമയോണിനൊപ്പം പ്രവീൺ ഭാരതി, ടുട്ടു ടോണി ലോറൻസ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രിൻസ് ജോർജ് സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ - സന്തോഷ് ചെറുപൊയ്‌ക, കല - വേലു വാഴയൂർ, വസ്‌ത്രാലങ്കാരം - റോസ് റെജീസ്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, സ്റ്റിൽസ് - ഷിജിൻ പി രാജ്, പരസ്യകല - യെല്ലോ ടൂത്‌സ്, സ്റ്റണ്ട് - മാഫിയ ശശി, നൃത്തം - അനഘ മറിയ, ഋഷി, നീരജ് സുകുമാരൻ, വിഎഫ്എക്‌സ് - ജിഷ്‌ണു രഘു പിഷാരടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ എസ് ഷൈൻ, അസോസിയേറ്റ് ഡയറക്‌ടർ - റിനീഷ് പവിത്രൻ, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ - യതീന്ദ്രൻ, ഫെമിന നെൽസൺ, ആനന്ദ് സജീവ്, അഭിജിത്ത് സൂര്യ, വിശാഖ് നാഥ്, ഫിനാൻസ് കൺട്രോളർ - ആന്‍റണി ജോയ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ - മൈക്കിൾ ജോസഫ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ മാനേജർ - ബിനു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (1. Princess Street crew).

ABOUT THE AUTHOR

...view details